KeralaLatest News

എന്നെ ഇഷ്ടമില്ലാത്തവർ അൺഫ്രണ്ട് ചെയ്യൂ, അൺഫോളോ ചെയ്യൂ…. എന്നിട്ട് എന്നെയും കൂടി ജീവിക്കാൻ അനുവദിക്കൂ; സൈബര്‍ പോരാളികള്‍ എതിരെ തിരിഞ്ഞതോടെ അപേക്ഷയുമായി സുനിത ദേവദാസ്

ഇടതുപക്ഷത്തിന് വേണ്ടി സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന സൈബര്‍ പോരാളികളില്‍ ഒരാളാണ് മാധ്യമപ്രവര്‍ത്തക സുനിത ദേവദാസ്. തെരഞ്ഞെടുപ്പ് കാലത്ത് കാനഡയില്‍ നിന്നും കേരളത്തില്‍ പറന്നെത്തി പ്രചാരണ പരിപാടികളില്‍ പങ്കാളിയാകുകയും ചെയ്തിരുന്നു. അന്നൊക്കെ സൈബര്‍ പോരാളികളുടെ ആരാധനാ കഥാപാത്രങ്ങളായിരുന്നു സുനിതയും ദീപാ നിഷാന്തും അടക്കമുള്ളവര്‍. എന്നാല്‍ തെരഞ്ഞെടുപ്പില്‍ സി.പി.എം തകര്‍ന്നടിഞ്ഞതോടെ സഖാക്കള്‍ ഇവര്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. പ്രസ്ഥാനത്തെ പൊതുസമൂഹത്തില്‍ ഇത്രയധികം വെറുപ്പിച്ചത് ഇവരെപ്പോലെയുള്ളവരാണ് എന്നാണ് സഖാക്കള്‍ പറയുന്നത്. കേരളത്തിൽ കമ്യൂണിസ്റ് പ്രസ്ഥാനങ്ങളുടെ വക്താക്കളെപോലെ പെരുമാറുകയും ജനങ്ങൾക്ക് മുന്നിൽ പാർട്ടിയുടെ പ്രതിശ്ചായ ഭൂരിപക്ഷ ജനങ്ങൾക്ക്‌ എതിരാണെന്ന് വരുത്തി തീർക്കുകയും ചെയ്തുവെന്നും ഇവര്‍ ആരോപിക്കുന്നു.

സഖാക്കളുടെ പ്രതികരണങ്ങള്‍ വ്യക്തിപരമായ അധിക്ഷേപത്തിലേക്ക് കടന്നതോടെയാണ് സുനിത പ്രതികരണവുമായി രംഗത്തെത്തിയയത്.

‘നിങ്ങൾക്കെന്നെ എത്ര വേണമെങ്കിലും വിചാരണ ചെയ്യാം. കുറ്റം പറയാം. ഞാൻ പറയുന്നത് തലനാരിഴ കീറി ചർച്ച ചെയ്യാം .എനിക്ക് സാമൂഹ്യഭ്രഷ്ട് കല്പിക്കാം… എന്നെ ഒറ്റപ്പെടുത്താം , അവഗണിക്കാം, അപമാനിക്കാം …പക്ഷെ ദയവു ചെയ്തു ജെനറലൈസ് ചെയ്തു അപമാനിക്കരുത്’ – സുനിത ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

തന്റെ കുറ്റങ്ങളും തെറ്റുകളും കുഴപ്പങ്ങളും തന്റെത് മാത്രമാണ്. അത് മറ്റുള്ള പലരുടെയും പേരിനൊപ്പം ചേർത്ത് ചർച്ച ചര്‍ച്ച ചെയ്യേണ്ടതില്ല. ദയവായി തന്നെ വിചാരണ ചെയ്യുമ്പോൾ തന്റെ കുറ്റങ്ങളും കുഴപ്പങ്ങളും തകരാറുകളും വിചാരണ ചെയ്യൂവെന്നും സുനിത അഭ്യര്‍ത്ഥിക്കുന്നു.

സുനിത ദേവദാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രിയപ്പെട്ടവരേ ,

നിങ്ങൾക്കെന്നെ എത്ര വേണമെങ്കിലും വിചാരണ ചെയ്യാം. കുറ്റം പറയാം. ഞാൻ പറയുന്നത് തലനാരിഴ കീറി ചർച്ച ചെയ്യാം .എനിക്ക് സാമൂഹ്യഭ്രഷ്ട് കല്പിക്കാം… എന്നെ ഒറ്റപ്പെടുത്താം , അവഗണിക്കാം, അപമാനിക്കാം …

പക്ഷെ ദയവു ചെയ്തു ജെനറലൈസ് ചെയ്തു അപമാനിക്കരുത് .
എന്റെ കുറ്റങ്ങളും തെറ്റുകളും കുഴപ്പങ്ങളും എന്റേത് മാത്രമാണ്.
മറ്റുള്ള പലരുടെയും പേരിനൊപ്പം ചേർത്ത് ചർച്ച ചെയ്യേണ്ടതല്ലല്ലോ എന്റെ കുറ്റങ്ങൾ .
ചീത്തയാണെങ്കിലും എനിക്കൊരു വ്യക്തിത്വം ഉണ്ടല്ലോ? ഇല്ലേ?
ദയവായി എന്നെ വിചാരണ ചെയ്യുമ്പോൾ എന്റെ കുറ്റങ്ങളും കുഴപ്പങ്ങളും തകരാറുകളും വിചാരണ ചെയ്യൂ .

അല്ലാതെ എഴുത്തുകാരിയായ ദീപ നിഷാന്ത് , രാഹുൽ പശുപാലൻ , സുനിത ….. എന്ന് നീട്ടിയെഴുതി എന്നെ വിചാരണ ചെയ്യരുത്. അപേക്ഷയാണ്…

സുനിത ദേവദാസ് എന്നെഴുതി നിങ്ങൾ എന്നെ എത്ര വേണമെങ്കിലും തെറി വിളിക്കു, അപമാനിക്കു, തന്തക്ക് വിളിക്കു, വിചാരണ ചെയ്യൂ…. സാമൂഹ്യ ഭ്രഷ്ട് കല്പിക്കു ..തയ്യാറാണ് എല്ലാ തെറികളും കേൾക്കാൻ. പക്ഷെ ദയവായി ജെനറലൈസ് ചെയ്യരുത്.ചീത്തയാണെങ്കിലും ഞാൻ ഞാനാണ്.

എന്നെ ഇഷ്ടമില്ലാത്തവർ അൺഫ്രണ്ട് ചെയ്യൂ, അൺഫോളോ ചെയ്യൂ …
എന്നിട്ട് എന്നെയും കൂടി ജീവിക്കാൻ അനുവദിക്കൂ.

നിങ്ങൾക്കൊക്കെ എഫ് ബി ഉപയോഗിക്കാനുള്ള അവകാശമെങ്കിലും എനിക്കും എഫ് ബി ഉപയോഗിക്കാൻ ഇല്ലേ?

NB: ഇപ്പോൾ പ്രോഗ്രസ്സീവ് ഗ്രൂപ്പിൽ കണ്ട ഒരു പോസ്റ്റും അതിലെ കമന്റുകളുമാണ് ഈ പോസ്റ്റിനു ആധാരം .
അതിൽ നടന്നത് പൊതു വിചാരണയും സാമൂഹ്യ ഭ്രഷ്ട് കല്പിക്കലുമാണ്. അതിനുപയോഗിച്ച പ്ലാറ്റ്‌ഫോമിന്റെ പേരിഷ്ടപ്പെട്ടു- പ്രോഗ്രസ്സീവ് മൈൻഡ്

https://www.facebook.com/Sunithapdevadas/posts/2677653662305004

shortlink

Related Articles

Post Your Comments

Related Articles


Back to top button