കണ്ണൂർ: ജില്ലയിലെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന റോഡുകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസമായി നില്ക്കുന്ന ഇലക്ട്രിക് പോസ്റ്റുകള്‍ എത്രയും പെട്ടെന്ന് മാറ്റണമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ ആവശ്യം. പോസ്റ്റുകള്‍ മാറ്റാത്തതും മാറ്റാനെടുക്കുന്ന കാലതാമസവും കാരണം കോടികള്‍ ചെലവഴിച്ച് നടത്തുന്ന റോഡ് വികസനത്തിനാണ് തടസം നേരിടുന്നെതന്നും മഴ തുടങ്ങുന്നതിന് മുമ്പ് തന്നെ റോഡ് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കേണ്ടതിനാല്‍ പോസ്റ്റുകള്‍ മാറ്റുന്നതിന് അധികൃതര്‍ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
മലയോര പ്രദേശം നേരിടുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമവും യോഗത്തില്‍ ചര്‍ച്ചയായി. പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമുള്ള ഫണ്ട് കുടിവെള്ള വിതരത്തിന് അപര്യാപ്തമാണ്. അതുകൊണ്ട് തന്നെ പ്രശ്നം പരിഹരിക്കുന്നതിന് അധികൃതരുടെ ഭാഗത്തുനിന്നും അടിയന്തര നടപടിയുണ്ടാകണമെന്നും ആവശ്യമുയര്‍ന്നു. പട്ടികജാതി- പട്ടിക വര്‍ഗ വിഭാഗത്തിനായി നടപ്പാക്കുന്ന അംബേദ്ക്കര്‍ ഗ്രാമ വികസന പദ്ധതിയുടെ ജില്ലയിലെ മൊത്തം വിവരങ്ങള്‍ പരിശോധിക്കാന്‍ യോഗം ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി.
ശ്രീകണ്ഠാപുരത്തെ ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ അറ്റകുറ്റ പ്രവൃത്തികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കും. ജോസ്ഗിരി റോഡിലെ കൈയേറ്റവുമായി ബന്ധപ്പെട്ട് റീസര്‍വേ നടപടികള്‍ സ്വീകരിക്കുകയും റീസര്‍വേ പൂര്‍ത്തിയാകുന്നത് വരെ സ്ഥലത്ത് നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തരുതെന്ന നിര്‍ദേശം നല്‍കുകയും ചെയ്യും. റോഡ് സൈഡില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ക്ക് ആവശ്യമായ രേഖകള്‍ ഉണ്ടോയെന്നും ശുചിത്വപൂര്‍ണ്ണമായ അന്തരീക്ഷത്തിലാണോ പ്രവര്‍ത്തിക്കുന്നതെന്നും പരിശോധിക്കാനും യോഗം തീരുമാനിച്ചു. തളിപ്പറമ്പ്- ഇരിട്ടി റോഡിലെ ആലക്കോട് പാലത്തിന് സമീപമുള്ള കയ്യേറ്റം ഒഴിപ്പിക്കുന്നതിന് നടപടി സ്വീകരിക്കും. ജില്ലാ വികസന സമിതി യോഗത്തില്‍ ഹാജരാകാതിരുന്ന ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിക്കാനും യോഗം തീരുമാനിച്ചു.
Post Your Comments