
എലിസബത്ത് രാജ്ഞിയുടെ സോഷ്യല്‍മീഡിയ കൈകാര്യം ചെയ്യാന്‍ ആളെ വേണം. ഏകദേശം രണ്ട് ലക്ഷം രൂപയോളമാണ് മാസശമ്പളമായി ലഭിക്കുന്നത്. ഹൗസ്ഹോള്‍ഡ് വെബ്സൈറ്റില്‍ ‘ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍സ് ഓഫീസര്‍’ എന്നാണ് ഈ ജോലിക്ക് നൽകിയിരിക്കുന്ന ഔദ്യോഗിക പേര്. theroyalhousehold.tal.net എന്ന കൊട്ടാരത്തിന്റെ വെബ്സൈറ്റിലാണ് ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചുകൊണ്ടുള്ള ഈ പരസ്യം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ആദ്യ ആറുമസം പ്രോബേഷന്‍ പിരീഡ് ആയിരിക്കും. അതിന് ശേഷം പി എഫ് ഉള്‍പ്പടെയുള്ള എല്ലാ ആനുകൂല്യങ്ങളും ലഭിക്കും. 33 ദിവസമാണ് വാര്‍ഷിക അവധി. പക്ഷേ, അതില്‍ ബാങ്ക് അവധി ദിനങ്ങളും ഉള്‍പ്പെടും. പാലസിൽ വരുന്ന ദിവസങ്ങളിൽ ഉച്ചഭക്ഷണം സൗജന്യമായിരിക്കും. എഡിറ്റിംഗ്, ഫോട്ടോഗ്രാഫി എന്നിവയില്‍ പരിജ്ഞാനം വേണം. ക്രിയേറ്റീവായി ഏഴുതാനും പുതിയ ആശയങ്ങള്‍ പ്രചരിപ്പിക്കാനും കഴിവുള്ളവർക്കും അപേക്ഷിക്കാവുന്നതാണ്.
Post Your Comments