Latest NewsKerala

പരാതിക്കാരില്‍ നിന്ന് സ്റ്റേഷനറി സാധനങ്ങള്‍ രേഖാമൂലം കൈക്കൂലിയായി വാങ്ങുന്ന പോലീസ് സ്റ്റേഷന്‍

പരാതിയോ അപേക്ഷയോ ആയി ആരെങ്കിലും സ്‌റ്റേഷനിലെ ഫ്രന്റ് ഓഫീസില്‍ എത്തിയാല്‍ അതൊന്നു തുറന്നു നോക്കുക പോലും ചെയ്യാതെ റൈറ്ററെ കാണാനാണ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുക

പരപ്പനങ്ങാടി: പോലീസിന്റെ വിചിത്ര കൈക്കൂലി വാങ്ങലില്‍ പൊറുതിമുട്ടി പരപ്പനങ്ങാടി നിവാസികള്‍. പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനില്‍ എത്തുന്ന പരാതിക്കാരോടും അപേക്ഷകരോടും പേന, പെന്‍സില്‍, കത്രിക, പഞ്ചിംഗ് മെഷീന്‍ തുടങ്ങിയ സാധനങ്ങളാണ് ഉദ്യാഗസ്ഥര്‍ കൈക്കൂലിയായി ആവശ്യപ്പെടുന്നത്. വേണ്ട സാധനങ്ങള്‍ രേഖാമൂലം എഴുതി നല്‍കിയാണ് പോലീസുകാരുടെ വിചിത്ര കൈക്കൂലി സമ്പ്രദായം. ഏറെ നാളുകളായി പരാതി പറയാന്‍ സ്റ്റേഷനില്‍ എത്തുന്നവരില്‍ നിന്നും ഇത്തരത്തിലുള്ള സാധനങ്ങള്‍ കൈക്കൂലിയായി വങ്ങുന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം സ്‌റ്റേഷനില്‍ അപേക്ഷയുമായി എത്തിയ ഓട്ടോറിക്ഷാ ഡ്രൈവറോട് ഉദ്യാഗസ്ഥര്‍ തന്നെ പേന, പഞ്ചിംഗ് മെഷീന്‍ കത്രിക എന്നിവ വാങ്ങിവരാണ് ആവശ്യപ്പെട്ടു. മരുന്ന കുറിപ്പിടകല്‍ നല്‍കുന്നതുപോലെ പേപ്പറെടുത്ത് ആവശ്യമുള്ള സാധനങ്ങള്‍ കുറിച്ച് നല്‍കി സമീപത്തുള്ള സ്റ്റേഷനറി കടയില്‍ നിന്നു തന്നെ വാങ്ങി് വരാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു. സാധനങ്ങള്‍ വാങ്ങി നല്‍കിയതിനു ശേഷം മാത്രമാണ് തന്റെ അപേക്ഷ ഉദ്യാഗസ്ഥര്‍ സ്വീകരിച്ചതെന്നും ഓട്ടോ ഡ്രൈവര്‍ പറഞ്ഞു.

പരാതിയോ അപേക്ഷയോ ആയി ആരെങ്കിലും സ്‌റ്റേഷനിലെ ഫ്രന്റ് ഓഫീസില്‍ എത്തിയാല്‍ അതൊന്നു തുറന്നു നോക്കുക പോലും ചെയ്യാതെ റൈറ്ററെ കാണാനാണ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുക. റൈറ്ററുടെ അടുത്തെത്തിയാല്‍ ഇദ്ദേഹം ആവശ്യമുള്ള സാധനങ്ങള്‍ കടലാസില്‍ കുറിച്ചു നല്‍കും. പിന്നീട് ഈ സാധനങ്ങള്‍ വാങ്ങി നല്‍കിയതിനു ശേഷമേ അപേക്ഷയോ പരാതിയോ പരിഗണിക്കുകയുള്ളൂ. അതേസമയം വര്‍ഷങ്ങളായി സ്റ്റേഷനിലേയ്ക്ക് ആവശ്യമുള്ള സ്റ്റേഷനറി സാധനങ്ങള്‍ ലഭിക്കുന്നില്ലെന്നും അതുകൊണ്ടാണ് ഇത്തരത്തില്‍ ചെയ്യുന്നതെന്നാണ് പോലീസിന്റെ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button