Latest NewsKerala

ഡിവൈഎഫ്‌ഐ നേതാവിന്റെ മരണം; സര്‍ക്കാരിനോട് സഹായമഭ്യര്‍ത്ഥിച്ച് മുസ്ലിം ലീഗ് സൈബര്‍ കൂട്ടായ്മ

കുമ്പള കുളത്തില്‍ അപകടത്തില്‍പെട്ട കുഞ്ഞിനെ രക്ഷിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ മരണമടഞ്ഞ കുമ്പള ബ്ലോക്ക് കമ്മിറ്റി ട്രഷറര്‍ അജിത് കുമാറിന്റെ കുടുംബാംഗത്തിന് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും ദുരിതാശ്വാസമായി കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കണമെന്നും മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ സൈബര്‍ കൂട്ടായ്മ. അജിത് കുമാറിന് മരണാനന്തര ബഹുമതിയായി ധീരതയ്ക്കുള്ള അവാര്‍ഡ് സമര്‍പ്പിക്കണമെന്നും മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ സൈബര്‍ കൂട്ടായ്മയായ ‘ഗ്രീന്‍ ഹൗസ്’ മുഖ്യമന്ത്രിക്കയച്ച ഇ-മെയില്‍ സന്ദേശത്തില്‍ അഭ്യര്‍ത്ഥിക്കുന്നു.

യൂത്ത് ലീഗ് നേതാവ് മജീദ് പച്ചമ്പള, കെ എം സി സി നേതാക്കളായ സുബൈര്‍ കുബണൂര്‍, റിയാസ് അയ്യൂര്‍, മുനീര്‍ ബേരിക്ക, അസീസ് ഉളുവാര്‍ എന്നിവരാണ് കൂട്ടായ്മക്ക് നേതൃത്വം നല്‍കുന്നത്. കോഴിക്കോട് ഭൂഗര്‍ഭ അഴുക്ക് ചാല്‍ വൃത്തിയാക്കുന്നതിനിടെ വീണ ആന്ധ്രാ സ്വദേശികളെ രക്ഷിക്കാനിറങ്ങി മരണപ്പെട്ട ഓട്ടോ ഡ്രൈവര്‍ നൗഷാദിന്റെ അതേ പരിഗണന അജിത് കുമാറിനും നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button