Latest NewsUAE

സുഹൂർ വിഭവങ്ങൾ തയ്യാറാക്കുന്നതിനിടെ സ്ഫോടനം- വീഡിയോ

ഫുജൈറ: നോമ്പ് വിഭവമായ സുഹൂർ തയ്യാറാക്കുന്നതിനിടയിൽ യു എ ഇ യിലെ വീട്ടിൽ സ്ഫോടനം. അടുക്കളയിലെ പ്രഷർ കുക്കർ പൊട്ടിത്തെറിച്ചാണ് സ്‌ഫോടനമുണ്ടായത്.

സംഭവം വീട്ടിൽ സ്ഥാപിച്ച സിസിടിവി ക്യാമറയിൽ പതിഞ്ഞു. കുടുംബങ്ങൾക്ക് നോമ്പ് തുറക്കുവാനാവശ്യമായ വിഭവങ്ങൾ ഉണ്ടാക്കുന്നതിനിടെ വീട്ടമ്മ അടുക്കളയിൽ നിന്നും പുറത്തേക്ക് പോയി. ഈ സമയം ചൂട് കൂടി പ്രഷർ കുക്കർ പൊട്ടിത്തെറിക്കുകയായിരുന്നു.

സംഭവത്തിൽ ആളപായമില്ല. എന്നാൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കേണ്ടതാണെന്നും സൂക്ഷിച്ചില്ലെങ്കിൽ വലിയ ആപത്തുകൾക്ക് കാരണമാകുമെന്നും ഫുജൈറ ആഭ്യന്തര സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു.

 

https://www.instagram.com/p/Bx5GaYYHSnL/?utm_source=ig_embed&utm_campaign=embed_video_watch_again

shortlink

Related Articles

Post Your Comments

Related Articles


Back to top button