മംഗളൂരു: എടിഎമ്മില്‍ വൻ തീപിടുത്തം. കര്‍ണാടക ബിദാര്‍ നൗബാദിലെ കനറ ബാങ്കിന്റെ എ.ടി.എമ്മിനാണ് തീപിടിച്ചത്. എ ടി എം മെഷീനും കൗണ്ടറിനകത്തുണ്ടായിരുന്ന എയര്‍ കണ്ടീഷണര്‍ അടക്കമുള്ള ഉപകരണങ്ങളും അഗ്നിക്കിരയായി.
14 ലക്ഷം രൂപയാണ് എ.ടി.എമ്മില്‍ നിക്ഷേപിച്ചിരുന്നത്. എത്ര രൂപയാണ് കത്തിനശിച്ചതെന്നുള്ള വിവരം ലഭ്യമല്ല. ബാങ്കിന്റെ മുംബൈയില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.
Post Your Comments