KeralaLatest News

യുവതി പ്രവേശനത്തിനു ശേഷം ഉരുത്തിരിഞ്ഞുവന്ന ശബരിമലയിലെ പുതിയ വിവാദത്തെ കുറിച്ച് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം : യുവതി പ്രവേശനത്തിനു ശേഷം ഉരുത്തിരിഞ്ഞുവന്ന ശബരിമലയിലെ പുതിയ വിവാദത്തെ കുറിച്ച് കെ.സുരേന്ദ്രന്‍.. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെ.സുരേന്ദ്രന്‍ ശബരിമലയിലെ
പുതിയ വിവാദത്തില്‍ രൂക്ഷമായ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

യുവതികളെ മലകയറ്റാന്‍ ജാഗ്രത കാണിക്കുന്ന മന്ത്രിക്കും പ്രസിഡന്റിനും ഇക്കാര്യങ്ങളൊന്നും ശ്രദ്ധിക്കാന്‍ സമയം കിട്ടുന്നില്ലേ ?’ ചോദ്യം കെ. സുരേന്ദ്രന്റേതാണ്. ശബരിമലയില്‍ ലഭിച്ച വഴിപാട് സ്വര്‍ണത്തില്‍ അവ്യക്തയുണ്ടെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് രോഷം പ്രകടിപ്പിച്ച് കെ. സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടത്.

ശബരിമലയില്‍ 2017 മുതല്‍ ഭക്തര്‍ കാണിക്കയായി സമര്‍പ്പിച്ച നാല്‍പ്പതു കിലോ സ്വര്‍ണ്ണവും നൂറു കിലോ വെള്ളിയും എവിടെയാണുള്ളതെന്നു സംബന്ധിച്ച സംശയം ഓഡിറ്റിംഗിലുണ്ടായ സംഭവം അതീവ ഗുരുതരമാണ്. കോടികള്‍ വിലമതിക്കുന്ന സ്വര്‍ണ്ണവും വെള്ളിയും എവിടെയാണുള്ളതെന്ന് അറിയാന്‍ ഭക്തജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും അദ്ദേഹം കുറിച്ചു

സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ശബരിമലയില്‍ 2017 മുതല്‍ ഭക്തര്‍ കാണിക്കയായി സമര്‍പ്പിച്ച നാല്‍പ്പതു കിലോ സ്വര്‍ണ്ണവും നൂറു കിലോ വെള്ളിയും എവിടെയാണുള്ളതെന്നു സംബന്ധിച്ച സംശയം ഓഡിറ്റിംഗിലുണ്ടായ സംഭവം അതീവ ഗുരുതരമാണ്. സ്‌ട്രോങ്ങ് റൂമിലേക്ക് മാറ്റിയതു സംബന്ധിച്ച രേഖകളൊന്നും കാണുന്നില്ലെന്നാണ് അറിയുന്നത്. സ്‌ട്രോങ്ങ് റൂം തുറന്നു പരിശോധിക്കുന്നതിന് മുമ്പ് ദേവസ്വം മന്ത്രി കടകമ്പള്ളി സുരേന്ദ്രനും ദേവസ്വം ബോര്‍ഡ് ചെയര്‍മാനും സംഭവത്തെക്കുറിച്ച് പ്രതികരിക്കണം. കോടികള്‍ വിലമതിക്കുന്ന സ്വര്‍ണ്ണവും വെള്ളിയും എവിടെയാണുള്ളതെന്ന് അറിയാന്‍ ഭക്തജനങ്ങള്‍ക്ക് അവകാശമുണ്ട്. ഇത്ര ലാഘവത്തോടെയാണോ ഇത്തരം സുപ്രധാന വിഷയങ്ങള്‍ ശബരിമലയില്‍ കൈകാര്യം ചെയ്യുന്നത്. യുവതികളെ മലകയറ്റാന്‍ ജാഗ്രത കാണിക്കുന്ന മന്ത്രിക്കും പ്രസിഡണ്ടിനും ഇക്കാര്യങ്ങളൊന്നും ശ്രദ്ധിക്കാന്‍ സമയം കിട്ടുന്നില്ലേ

shortlink

Related Articles

Post Your Comments

Related Articles


Back to top button