Latest NewsInternational

പ്രണയദിനത്തിൽ മൊബൈൽ ഫോൺ സമ്മാനിക്കാത്ത കാമുകനെ തല്ലി ചതച്ച് കാമുകി

ഷാങ്ഹായ് : പ്രണയദിനത്തിൽ സാധാരണ പരസ്പരം സമ്മാനങ്ങൾ നൽകുന്നത് പതിവാണ്. ഇനി പ്രണയിനികളിൽ ആരെങ്കിലുമൊരാൾ സമ്മാനം നല്കിയില്ലെങ്കിലോ, ചെറിയ പരിഭവമോ പരാതിയോ ഒക്കെ ഉണ്ടാകുമെന്ന് മാത്രം. എന്നാൽ പ്രണയ ദിനത്തിൽ മൊബൈൽ ഫോൺ സമ്മാനിക്കാത്തതിന്റെ പേരിൽ കാമുകി കാമുകനെ പൊതിരെ തല്ലുന്ന ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചൈനയിലെ ദാസുവിലാണ് സംഭവം. പൊതുയിടത്ത് വെച്ച് 52 തവണയാണ് യുവതി കാമുകനെ തല്ലിയത്.

മെയ് 20-നായിരുന്നു ചൈനയിലെ പ്രണയദിനം. അന്നു യുവതിക്ക് മൊബൈൽ ഫോൺ സമ്മാനമായി നൽകാമെന്ന് കാമുകൻ മുൻപ് തന്നെ വാ​ഗ്‍‍ദാനം ചെയ്തിരുന്നു. എന്നാൽ വാ​ഗ്‍​ദാനം പാലിക്കാതെ വെറും കയ്യൊടെ എത്തിയ കാമുകനെ യുവതി പൊതിരെ തല്ലുകയായിരുന്നു. മുഖത്ത് കാമുകി തലങ്ങും വിലങ്ങും അടിക്കുമ്പോഴും ഒന്നും ചെയ്യാതെ നിസഹായനായി അടി മുഴുവൻ കൊള്ളുകയാണ് യുവാവ്. സംഭവം കണ്ടു നിന്ന പലരും യുവതിയെ പിടിച്ച് മാറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിലും യുവതി അയഞ്ഞില്ല. അവസാനം പൊലീസ് ഇടപെട്ടാണ് തല്ലു നിർത്തിയത്.

https://youtu.be/Hfbq-kQh86I

എന്നാൽ സംഭവത്തിനു പിന്നിൽ വേറെ കാരണമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. കാമുകന്റെ എല്ലാ സാമ്പത്തിക ആവശ്യങ്ങളും നിറവേറ്റുന്നത് യുവതിയാണ്. എന്നിട്ടും തനിക്കൊരു മൊബൈൽ ഫോൺ പോലും വാങ്ങി തരാത്തതാണ് ഇവരെ പ്രകോപിപ്പിച്ചതെന്നാണ് ചിലർ പറയുന്നത്.

shortlink

Post Your Comments


Back to top button