
പാരിസ് : രാജ്യത്ത് നടന്ന സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഫ്രാന്‍സില്‍ സുരക്ഷ ശക്തമാക്കി. ഫ്രാന്‍സിലെ ലിയോണിലുണ്ടായ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് സുരക്ഷ ശക്തമാക്കിയത് . ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം,
ആക്രമണത്തിന് പിന്നിലെന്ന് കരുതുന്ന യുവാവിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടെങ്കിലും ഇയാളെ പൊലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
സ്‌ഫോടനത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 13 പേര്‍ക്കാണ് പരിക്കേറ്റത്. യൂറോപ്യന്‍ യൂണിയന്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് ഫ്രാന്‍സിലെ ലിയോണില്‍ സ്‌ഫോടനം നടന്നത്.
എന്താണ് ആക്രമണത്തിന് പിന്നിലെ ഉദ്ദേശം എന്നത് വ്യക്തമല്ലെന്ന് പൊലീസ് വ്യക്തമാക്കി. ഒരാളാണ് ആക്രണണത്തിന് പിന്നില്‍. എന്നാല്‍ അത് സ്ഥിരീകരിച്ചിട്ടില്ലെന്നും ഭീകരാക്രമണമാണോ നടന്നത് എന്നത് സംബന്ധിച്ചും അന്വേഷണം തുടരുകയാണെന്നും അന്വേഷണ സംഘം അറിയിച്ചു.
Post Your Comments