തിരുവനന്തപുരം: ബിരുദ പരീക്ഷകള്‍ പൂര്‍ത്തിയായി രണ്ടാഴ്ചയ്ക്കുള്ളിൽ ഫലം പ്രഖ്യാപനം നടത്തി കേരള സര്‍വകലാശാല.ബിഎ, ബിഎസ്എസി, ബികോം ബിരുദവിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലമാണ് പ്രഖ്യാപിച്ചത്. 48 ശതമാനം കുട്ടികള്‍ മാത്രമാണ് വിജയിച്ചത്. പരീക്ഷയെഴുതിയ 27280 വിദ്യാർത്ഥികളിൽ 13277 പേർ മാത്രമാണ് ഉപരിപഠനത്തിന് യോഗ്യത സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം ജൂണ്‍-ജൂലായ് മാസങ്ങളിലായിരുന്നു സര്‍വകാലാശാല ബിരുദ ഫലം പ്രഖ്യാപിച്ചിരുന്നത്. അതേസമയം പിജി ക്ലാസുകൾ ജൂൺ 17-ന് ആരംഭിക്കുമെന്നു കേരള സർവകലാശാല അറിയിച്ചു.
Post Your Comments