CricketLatest NewsSports

കേറി പോകൂ ചതിയാ… തിരികെയെത്തിയ വാര്‍ണര്‍ക്കെതിരെ കാണികളുടെ പ്രതിഷേധം

ഹാംപഷെയര്‍: ലോകകപ്പ് ഇംഗ്ലണ്ട് -ഓസ്ട്രേലിയ സന്നാഹ മത്സരത്തില്‍ ഓസ്ട്രേലിയന്‍ ഓപ്പണിംഗ് ബാറ്റസ്മാനായ ഡേവിഡ് വാര്‍ണറെ കൂകി വിളിച്ച് കാണികള്‍. കേറി പോകൂ ചതിയാ എന്ന് വിളിച്ചാണ് ആരോണ്‍ ഫിഞ്ചിനൊപ്പം ഓപ്പണിംഗ് ബാറ്റസ്മാനായ വാര്‍ണറെ കാണികള്‍ കളിയാക്കിയതും കൂകിവിളിച്ചതും. ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത വാര്‍ണര്‍ 55 പന്തില്‍ 43 റണ്‍സെടുത്ത് പുറത്താവുകയു ചെയ്തു.

ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തില്‍ പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഒരു വര്‍ഷത്തിന്റെ വിലക്കിന് ശേഷമാണ് വാര്‍ണറും, സ്മിത്തും ടീമില്‍ തിരികെ എത്തിയത്. എന്നാല്‍ തിരികെ വന്ന വാര്‍ണറെ കാണികള്‍ കൂകി വിളിക്കുകയായിരുന്നു. നേരത്തെ സ്മിത്തിനെയും കാണികള്‍ കൂകിവിളിച്ചിരുന്നു. ഓസ്ട്രേലിയയുടെ ലോകകപ്പ് ജേഴ്സസിയില്‍ നില്‍ക്കുന്ന വാര്‍ണറുടെ ചിത്രത്തില്‍ ചതിയനെന്ന് എഴുിതിച്ചേര്‍ത്ത് ഈ ചിത്രം ട്വീറ്റ് ചെയ്ത ഇംഗ്ലീഷ് ആരാധകക്കൂട്ടമായ ബാര്‍മി ആര്‍മിയും നേരത്തെയും രംഗത്തെത്തിയിരുന്നു.

കേപ് ടൗണ്‍ ടെസ്റ്റിലാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും പന്തില്‍ കൃത്രിമത്വം കാണിച്ചത്. ഓസ്ട്രേലിയയുടെ കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് സാന്‍ഡ്പ്പേര്‍ ഉപയോഗിച്ച് പന്ത് ചുരണ്ടുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ മത്സര ശേഷം മാധ്യമങ്ങളെ കണ്ട ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ബോളില്‍ കൃത്രിമം കാണിച്ചത് തുറന്ന് സമ്മതിക്കുകയായിരുന്നു. ബോളില്‍ കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് കുറ്റസമ്മതം നടത്തിയിരുന്നു. ‘ചുരണ്ടല്‍’ നേരത്തെ നിശ്ചയിച്ചതാണെന്നും ടീമിലെ നേതൃനിരയിലെ താരങ്ങള്‍ക്ക് ഇത് അറിയാമായിരുന്നെന്നും സ്റ്റീവ് സ്മിത്ത് സമ്മതിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button