തിരുവനന്തപുരം: കേരള കോൺഗ്രസിലെ തർക്കങ്ങൾ നിയമസഭയിലേക്കും വ്യാപിക്കുന്നു. കെ എം മാണിയുടെ അഭാവത്തിൽ നിയമ സഭ കക്ഷി നേതാവിനെ ചൊല്ലിയാണ് പുതിയ പ്രശ്നം. നേരത്തെ ജോസഫ് വിഭാഗക്കാരനായ കടുത്തുരുത്തി എംഎൽഎയും പാർട്ടി പാർലമെൻററി സെക്രട്ടറിയുമായ മോൻസ് ജോസഫ് സ്പീക്കർക്ക് നിയമസഭാ കക്ഷി നേതാവിനെ സംബന്ധിച്ച് കത്ത് നൽകിയിരുന്നു.
പി ജെ ജോസഫിന് ചുമതല നൽകണം എന്നാവശ്യപ്പെട്ടായിരുന്നു മോൻസിന്റെ കത്ത്. എന്നാൽ ഇപ്പോൾ മാണി വിഭാഗക്കാരനായ റോഷി അഗസ്റ്റിനും ഇതേ വിഷയത്തിൽ സ്പീക്കർക്ക് കത്ത് നൽകി. മോന്സിന്റെ കത്ത് പരിഗണിക്കരുതെന്നും നിയമസഭാ കക്ഷിനേതാവിനെ തെരഞ്ഞെടുക്കാൻ സാവകാശം വേണമെന്നാവശ്യപ്പെട്ടാണ് റോഷി അഗസ്റ്റിന്റെ കത്ത്.നേതാവിന്റെ അഭാവത്തിൽ ഉപനേതാവിന് പാർട്ടി ഭരണഘടന അനുസരിച്ച് ചുമതല കിട്ടില്ലെന്നും കത്തില്‍ പരാമര്‍ശമുണ്ട്.
നിയമസഭാ കക്ഷി നേതൃസ്ഥാനവും ചെയർമാൻ സ്ഥാനവും ഒരുമിച്ച് കൊണ്ടുപോകാാൻ പി ജെ ജോസഫ് ശ്രമിക്കുന്നത് ശരിയല്ലെന്നാണ് ജോസ് കെ മാണി വിഭാഗത്തിൻറെ വിലയിരുത്തൽ. പാർട്ടി തീരുമാനങ്ങൾ ആലോചന കൂടാതെ ഇദ്ദേഹം ഒറ്റയ്ക്ക് എടുക്കുന്നുവെന്നും ആരോപണമുണ്ട്.
Post Your Comments