ചണ്ഡീഗഢ്: പാമ്പ് കടിയേറ്റ വയോധികന്‍ ആശുപത്രിയിലെത്തിയത് കടിച്ച പാമ്പുമായി. കല്‍ക്കയിലെ സെക്ടര്‍ 32ല്‍ നിന്നുള്ള ഒരു വൃദ്ധനാണ് കടിച്ച പാമ്പുമായി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. ഇയാള്‍ പാമ്പുമായി ചികിത്സ തേടിയെത്തിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
മെയ് 17ന് നടന്ന ഈ സംഭവം ആരോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയായിരുന്നു. കല്‍ക്കയില്‍ നിന്നും എത്തിയ ആ രോഗി ഒരു ചത്ത പാമ്പിനെയും ഒപ്പം കരുതിയിട്ടുണ്ടായിരുന്നെന്നും ഹോസ്പിറ്റലിലെ ഗേറ്റ് കഴിഞ്ഞിട്ടും അയാള്‍ അതിനെ ഉപേക്ഷിക്കാന്‍ തയ്യാറായില്ലെന്നും ആശുപത്രിയുടെ ഡയറക്ടറും പ്രിന്‍സിപ്പാളുമായ ഡോ. ബി.എസ് ചവാന്‍ പറഞ്ഞു. ഈ വീഡിയോ സംബന്ധിച്ച ഗാര്‍ഡുകളില്‍ നിന്ന് കൂടുതല്‍ വിശദാംശങ്ങള്‍ ചോദിക്കുകയും റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിട്ടുള്ളതായി ജിഎംസിഎച്ചിലെ ഡോക്ടര്‍ ബി.എസ് ചവാന്‍ പറഞ്ഞു.
ഡോക്ടര്‍മാരെ സംബന്ധിച്ച് ഇത് ഒരു അസാധാരണ സംഭവമല്ലെന്നും പാമ്പുകടിയേറ്റ് ചികിത്സയ്‌ക്കെത്തുന്ന ഗ്രാമീണ മേഖലയില്‍ നിന്നുള്ള ഭൂരിഭാഗം പേരും ഇത്തരത്തില്‍ ചത്ത പാമ്പിനെയും കൊണ്ടുവരാറുണ്ടെന്നും ജിഎംസിഎച്ച് മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ മുന്‍ തലവന്‍ ഡോ. രാം സിങ്ങ് പറഞ്ഞു. കടിച്ച പാമ്പ് ഏതാണെന്ന് എളുപ്പത്തില്‍ തിരിച്ചറിയുന്നതിനാണിതെന്നും അദ്ദേഹം പറയുന്നു. പാമ്പു കടിയേറ്റാല്‍ ആ പാമ്പിനെ തല്ലിക്കൊന്ന് രോഗിക്കൊപ്പം ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിന് പ്രധാന കാരണം കടിയേറ്റ പാമ്പിനെക്കുറിച്ച് ഡോക്ടര്‍മാര്‍ വിശദമായി ചോദിക്കുന്നതിനാലാണെന്നും എന്നാല്‍ ഇന്ന് മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുത്ത് കൊണ്ടുവരുന്നത് ഈ അവസ്ഥയ്ക്ക് പരിഹാരം കാണുമെന്നും അദ്ദേഹം പറയുന്നു.
ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗത്തില്‍ കിടക്കുന്ന വൃദ്ധന്‍ കടിച്ച പാമ്പിനെ കൈയില്‍ പിടിച്ചിരിക്കുന്നതാണ് വീഡിയോയില്‍ കാണിക്കുന്നത്. പാമ്പിനെ കളയാനും അത് ചികിത്സയ്ക്ക് ഗുണമൊന്നും ചെയ്യില്ലെന്നും വീഡിയോയില്‍ പറയുന്നുണ്ട്.
Post Your Comments