വടക്കഞ്ചേരി: വടക്കാഞ്ചേരിയിലെ ഭക്ഷണശാലകളില്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണവും എണ്ണയും പിടിച്ചെടുത്തു. ടൗണ്‍, മംഗലംപാലം, അണയ്ക്കപ്പാറ എന്നിവിടങ്ങളില്‍ ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്.
സുനിത ജങ്‌ഷനിലുള്ള ന്യൂ ലക്ഷ്മി ഹോട്ടല്‍, മന്ദം ജങ്‌ഷന് സമീപമുള്ള ഹോട്ടല്‍ കൊക്കരക്കോ എന്നിവിടങ്ങളില്‍ നിന്ന് പഴകിയ എണ്ണ പിടിച്ചെടുത്തു. ദേശീപാതയില്‍ മംഗലത്തുള്ള നാടന്‍ തട്ടുകടയില്‍നിന്ന് പഴകിയ ബജ്ജി പിടിച്ചെടുത്ത് നശിപ്പിച്ചു. ആദ്യ നടപടിയെന്ന നിലയില്‍ ഹോട്ടലുകള്‍ക്ക് പിഴചുമത്തി. കുറ്റം വീണ്ടും ആവർത്തിച്ചാൽ ലൈസന്‍സ് റദ്ദാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
Post Your Comments