KeralaLatest News

സോപാന സംഗീത വിദ്വാന്‍ ബേബി എം മാരാര്‍ നിര്യാതനായി

കോട്ടയം: പ്രശസ്ത സോപാന സംഗീതജ്ഞന്‍ ബേബി എം മാരാര്‍ നിര്യാതനായി. ഇദ്ദേഹം സഞ്ചരിച്ച കാർ അപകടത്തിൽ പെടുകയായിരുന്നു. പൊന്‍കുന്നം അട്ടിക്കല്‍ ആര്‍ടി ഓഫീസിന് സമീപം മറ്റൊരു കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് അദ്ദേഹം മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബേബി എം മാരാരേയും കൂട്ടിയിടിച്ച കാറിലുണ്ടായിരുന്ന ആളേയും ആദ്യം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ നില ഗുരുതരമായതിനെ തുടര്‍ന്ന് മാരാരെ പിന്നീട് കോട്ടയത്തെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് ഉണ്ട് പോയി. ഇവിടെ വച്ചായിരുന്നു മരണം. ഡ്രൈവിംഗിനെ ഉറങ്ങി പോയതാണ് അപകടകാരണമായതെന്നാണ് പൊലീസ് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button