Latest NewsIndia

സൂറത്തിലെ തീപിടുത്തത്തിലേക്ക് ഓടിക്കയറി 10 വിദ്യാര്‍ത്ഥികളെ രക്ഷിച്ച യുവാവ് പറയുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ

സൂറത്ത്: സൂറത്തിലെ തെരുവുകളില്‍ ഇന്ന് ഉയര്‍ന്നു കേള്‍ക്കുന്നത് കേതന്‍ ജൊറവാഡിയ എന്ന യുവാവിന്റെ പേരാണ്. കാരണം, ഇന്നലെ തക്ഷശില എന്ന ബഹുനില കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ നിന്ന് 10 കുട്ടികളുടെ ജീവന്‍ രക്ഷിച്ച യുവാവാണ് കേതന്‍. സ്വന്തം ജീവന്‍ പണയപ്പെടുത്തി തീപിടുത്തത്തിലേക്ക് ഓടിക്കയറിയ അദ്ദേഹം കെട്ടിടത്തില്‍ കുടുങ്ങിക്കിടന്ന 10 കുട്ടികളുടെ വിലപ്പെട്ട ജീവനാണ് രക്ഷിച്ചത്. ‘തീപിടുത്തത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ ഒരു 13 വയസുകാരി പെണ്‍കുട്ടി താഴേക്ക് വീഴുന്നത് ഞാന്‍ കാണാനിടയായി.’

‘ഇത് എന്നെ ഏറെ വിഷമിപ്പിച്ചു. പിന്നെ ഒന്നും ആലോചിച്ചില്ല. ഉടന്‍ തന്നെ ഒരു ഏണി സംഘടിപ്പിക്കുകയും അതുവഴി കെട്ടിടത്തില്‍ പ്രവേശിച്ച് പുറകിലെ വഴിയിലൂടെ 8-10 കുട്ടികളെ പുറത്തെത്തിച്ചു. അതിനു ശേഷം 2 കുട്ടികളേക്കൂടി രക്ഷിക്കാന്‍ എനിക്ക് കഴിഞ്ഞു’. 20 കുട്ടികള്‍ മരിച്ച അപകടത്തില്‍ നിന്നും 10 പേരെ രക്ഷിച്ച ആശ്വാസത്തോടെ കേതന്‍ തന്റെ അനുഭവം പങ്കുവെച്ചു. തക്ഷശില ആര്‍ക്കെയ്ഡില്‍ കോച്ചിംഗ് സെന്റര്‍ കത്തിയമരുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആളുകള്‍ ശ്രമിക്കുന്നതിനിടയില്‍ അപകടത്തില്‍പ്പെട്ടവരെ എങ്ങനെ രക്ഷിക്കാമെന്ന ചിന്തയായിരുന്നു കേതന്റെ മനസിലുണ്ടായിരുന്നത്.

കൂടുതലൊന്നും ആലോചിക്കാതെ കെട്ടിടത്തില്‍ പ്രവേശിച്ച് അദ്ദേഹത്തിന് 10 കുട്ടികളുടെ വിലപ്പെട്ട ജീവന്‍ രക്ഷിക്കാനായി.20 കുട്ടികളുടെ മരണത്തിനിടയാക്കിയ സൂറത്തിലെ അപകടത്തിനു കാരണം ഷോര്‍ട്ട്‌സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ കോച്ചിംഗ് സെന്ററിന്റെ നടത്തിപ്പുകാരനായ ഭാര്‍ഗവ് ഭുതാണിയെ പോലീസ് എഫ്‌ഐഅര്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം അറസ്റ്റ് ചെയ്തിരുന്നു.

shortlink

Post Your Comments


Back to top button