സൂറത്ത്: കോച്ചിംഗ് സെന്ററിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി. ഗുജറാത്തിലെ സൂറത്തിൽ തക്ഷശില കോംപ്ലക്സിലെ മൂന്ന്, നാല് നിലകളിലാണ് കഴിഞ്ഞ തീപിടിത്തമുണ്ടായത്. പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് വിദ്യാർത്ഥിനികൾ ശനിയാഴ്ച മരിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്. പൊള്ളലേറ്റ് ചികിത്സയിലുള്ള ഒരു പെൺകുട്ടിയുടെ നില ഗുരുതരമാണ്. കെട്ടിടത്തിൽനിന്ന് ചാടിയതും ശ്വാസം മുട്ടിയതുമാണു വിദ്യാർഥികളുടെ മരണത്തിനു കാരണം. സംഭവുമായി ബന്ധപെട്ടു കോച്ചിംഗ് സെന്റർ ഉടമയെ പോലീസ് ഇന്ന് അറസ്റ്റ് ചെയ്തു. കെട്ടിട ഉടമ ഒളിവിലാണ്.
19 അഗ്നിശമനസേനാ യൂണിറ്റും രണ്ട് ഹൈഡ്രോളിക് പ്ലാറ്റ്ഫോമും ഉപയോഗിച്ചാണ് തീ അണച്ചത്. കെട്ടിടത്തിൽ കുടുങ്ങിയ വിദ്യാർഥികളെ രക്ഷിക്കാൻ നാട്ടുകാരുടെ നേതൃത്വത്തിലാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. പുറത്തെത്തിച്ച വിദ്യാർഥികളെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അതോടൊപ്പം തന്നെ കെട്ടിടത്തിൽനിന്ന് വിദ്യാർഥികൾ ചാടുന്ന ദൃശ്യങ്ങൾ പ്രാദേശിക വാർത്താ ചാനലുകൾ സംപ്രേഷണം ചെയ്തിരുന്നു.
Post Your Comments