വിശുദ്ധ റമദാൻ അവസാനപത്തിലേക്ക് അടുക്കുന്നു അതോടെ അവസാന പത്തിലേക്ക് പ്രവേശിക്കുന്നതോടെ ആരാധനാമുഖരിതമായ രാപകലുകളാണ് ലോകമെങ്ങുമുള്ള മുസ‍്‍ലിംകള്‍ക്ക്. ആയിരം മാസങ്ങളേക്കാള്‍ പ്രതിഫലമുള്ള പ്രത്യേക രാവിനെയും ഈ പത്തിലാണ് വിശ്വാസികള്‍ പ്രതീക്ഷിക്കുന്നത്. അതിനാല്‍ തന്നെ രാത്രികളില്‍ പള്ളികളില്‍ തന്നെ കഴിഞ്ഞുകൂടി ആരാധനകള്‍ നിര്‍വഹിക്കാനുള്ള സൌകര്യങ്ങള്‍ എല്ലായിടങ്ങളിലും ഒരുക്കുന്നുണ്ട്.
കൂടാതെ പ്രവാചകന്‍ മുഹമ്മദ് നബിക്ക് ഖുര്‍ആന്‍ ഇറക്കിക്കൊടുത്ത രാവായ ലൈലത്തുല്‍ ഖദര്‍ റമദാനിലെ അവസാനത്തെ പത്തിലാണെന്നാണ് പണ്ഡിതാഭിപ്രായം. അതിനാല്‍ തന്നെ ആരാധനാ മുഖരിതമായ രാപകലുകള്‍ക്കാണ് വിശ്വാസികള്‍ തയ്യാറെടുക്കുന്നത്. ഖത്തര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ റംസാന്‍ ടെന്‍റുകളിലും ഇഹ്തികാഫിനുള്ള സൌകര്യമൊരുക്കുന്നുണ്ട്.
പ്രത്യേക നമസ്കാരങ്ങള്‍ക്കും ഖുര്‍ആന്‍ പാരായണത്തിനുമാണ് വിശ്വാസികള്‍ സമയം കണ്ടെത്തുന്നത്. ശ്രേഷ്ഠതയേറെയുള്ള സമയങ്ങളായതിനാല്‍ ദാനധര്‍മ്മങ്ങള്‍ക്കും ഈ പത്താണ് കൂടുതലായും തെരഞ്ഞെടുക്കാറ്.
Post Your Comments