Latest NewsElection NewsKerala

ആലപ്പുഴയിൽ സി.ബി ചന്ദ്രബാബുവിനു സംഭവിച്ചത് കണ്ണൂരിൽ ജയരാജനും സംഭവിക്കുമോ?

കണ്ണൂർ: ആലപ്പുഴയില്‍ കെസി വേണുഗോപാലിനെതിരെ സിപിഐഎം ജില്ലാ സെക്രട്ടറിയായ സിബി ചന്ദ്രബാബുവിനെ എല്‍ഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിപ്പിച്ച സാഹചര്യം തന്നെയാണ് ഇപ്പോൾ ജയരാജന്റെ കാര്യത്തിലും സംഭവിച്ചത്. ജില്ലാ സെക്രട്ടറി സ്ഥാനം സജി ചെറിയാന് നല്‍കിയാണ് ചന്ദ്രബാബു അന്ന് മത്സരത്തിനിറങ്ങിയത്. എന്നാൽ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ചന്ദ്രബാബുവിന് പിന്നെ ജില്ലാ സെക്രട്ടറി സ്ഥാനം ലഭിച്ചില്ല.

സമാനമായ അവസ്ഥയാണ് ഇപ്പോൾ പി ജയരാജനും നേരിടുന്നത്. പി ജയരാജനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചയുടനെ പാർട്ടി യോഗം ചേർന്ന് എം വി ജയരാജനെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. പരാജയപ്പെട്ടെങ്കിലും ജയരാജന് ഇനി സെക്രട്ടറി സ്ഥാനം ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്.

കോട്ടയത്ത് സിപിഐഎം ജില്ലാസെക്രട്ടറിയായിരുന്ന വിഎന്‍ വാസവന്‍ സ്ഥാനം താല്‍ക്കാലികമായി എവി റസലിന് കൈമാറിയാണ് അവിടെ മത്സരത്തിനിറങ്ങിയത് എന്നതിനാൽ വാസവന് അടുത്ത സംസ്ഥാന കമ്മറ്റി സെക്രട്ടറി സ്ഥാനം തിരിച്ചു നല്‍കിയേക്കും.

പി ജയരാജനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റുന്നതിന് വേണ്ടി പാര്‍ട്ടിക്കകത്ത് ഉണ്ടായ ഗൂഢാലോചനയുടെ ഭാഗമായാണ് വടകരയില്‍ സ്ഥാനാര്‍ത്ഥിയാക്കിയതെന്ന തരത്തിൽ ചർച്ചകൾ ഉയർന്നിരുന്നു. എന്നാൽ ഈ ഈ ചര്‍ച്ചകളെ സിപിഐഎമ്മും ജയരാജനും തള്ളിപറഞ്ഞിരുന്നു.

കണ്ണൂരില്‍ ജയരാജന് മികച്ച ജന സ്വീകാര്യതയാണുള്ളത്. ഇത് ചില മുതിർന്ന നേതാക്കൾക്കു അംഗീകരിക്കാൻ സാധിക്കുന്നില്ലെന്നും സംസാരമുണ്ട്. ഇതുമായി ബന്ധപ്പെട്ട് ജയരാജനെതിരെ നേരത്തെ വ്യക്തിപൂജാ ആരോപണം ഉണ്ടായപ്പോള്‍ സംസ്ഥാന സമിതിയിലടക്കം അദ്ദേഹത്തിനെതിരെ പട നീക്കങ്ങൾ ഉണ്ടായിരുന്നു. ഇത് കൂടി ചേർത്ത് വായിച്ചാണ് ജയരാജനെതിരെ തീരുമാനിച്ചുറപ്പിച്ച നീക്കമായിരുന്നു വടകരയിലെ സ്ഥാനാർത്ഥിത്വമെന്ന് അഭിപ്രായം ഉയരുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button