Latest NewsIndiaElection 2019

143 നേതാക്കള്‍ ബി.ജെ.പിയിലേക്ക്

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിനുള്ളിൽ അസംതൃപ്തരായ 143 നേതാക്കള്‍ ബി.ജെ.പിയില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് ബി.ജെ.പി നേതാവ് മുകുള്‍ റോയ്.

തൃണമൂല്‍ കോൺഗ്രസ് ഇത്തവണ 143 നിയമസഭാ മണ്ഡലങ്ങളില്‍ പിന്നിലായെന്നും അവിടങ്ങളിലെ പാര്‍ട്ടിയുടെ നേതാക്കന്‍മാരൊന്നും ഇനി തൃണമൂലില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും മുകുള്‍ റോയ് പറഞ്ഞു.

100 ലേറെ എം.എല്‍.എമാര്‍ താങ്കളുമായി ബന്ധപ്പെട്ടുവെന്നാണോ പറയുന്നത് എന്ന ചോദ്യത്തിന് ഉത്തരമായാണ് മുകുൾ റോയ് ഇങ്ങനെ പ്രതികരിച്ചത്. മമത ബാനർജിക്ക് കനത്ത പ്രഹരം ഏർപ്പെടുത്തിയായിരുന്നു തൃണമൂലിനെതിരെ ബിജെപിയുടെ ഇത്തവണത്തെ വിജയം.

ആകെയുള്ള 42 സീറ്റുകളിൽ 18 എണ്ണവും 40 ശതമാനം വോട്ടും ബിജെപി വംഗ നാട്ടിൽ നിന്നും സ്വന്തമാക്കി. വോട്ട് ശതമാനത്തിൽ കാര്യമായ ഇടിവുണ്ടായില്ലെങ്കിലും മമതയുടെ പാർട്ടി ഇവിടെ 22 സീറ്റുകളിലേക്ക് ഒതുങ്ങി.

സിപിഎമ്മിനാണ് വലിയ നഷ്ട്ടമുണ്ടായത്. 36 വർഷക്കാലം സംസ്ഥാനം ഭരിച്ച അവർ വെറും 6 ശതമാനം വോട്ടിലേക്ക് ചുരുങ്ങി.

18 മാസം മുന്‍പ് തൃണമൂല്‍ വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന നേതാവാണ് മുകുള്‍ റോയ്. ബി.ജെ.പിയുടെ ഈ നേട്ടത്തില്‍ അദ്ദേഹത്തിനും വലിയ പങ്കുണ്ട്. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായുള്ള സ്വര ചേർച്ചയില്ലായ്മയെ തുടര്‍ന്നായിരുന്നു മുകുള്‍ റോയ് തൃണമൂല്‍ വിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button