ദില്ലി: എന്‍ഡിഎയുടെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തതിന് പിന്നാലെ ജനപ്രതിനിധികളെയും ഘടകകക്ഷികളെയും അഭിസംബോധന ചെയ്ത് നരേന്ദ്രമോദി. സെൻട്രൽ ഹാളിൽ വച്ചിരുന്ന ഭരണഘടനയിൽ തലതൊട്ട് വന്ദിച്ചാണ് മോദി പ്രംസഗം ആരംഭിച്ചത്. ഒരു പുതിയ ഊര്‍ജവുമായി തുടങ്ങണമെന്നും ഒപ്പം ഇന്ത്യന്‍ ജനാധിപത്യത്തെ അറിയുകയും വേണമെന്നും മോദി ജനപ്രതിനിധികളോടായി പറഞ്ഞു.ലോകം മുഴുവന്‍ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ഉറ്റ് നോക്കുകയായിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മാറ്റങ്ങള്‍ക്ക് നിങ്ങള്‍ സാക്ഷികളാണ്, ഉത്തരവാദികളുമാണ്.
പുത്തന്‍ ഊര്‍ജവുമായി ഒരു പുതിയ ഇന്ത്യ എന്ന നമ്മുടെ തീരുമാനം ഇവിടെ വച്ച് എടുക്കുകയാണ്. ലോകം മുഴുവനുമുള്ള ഇന്ത്യക്കാര്‍ ഈ വിജയത്തിന്‍റെ ഭാഗമാണ്. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ വിശ്വാസം ആർജിക്കണം. വോട്ടു ബാങ്ക് രാഷ്ട്രീയം ന്യൂനപക്ഷങ്ങളിൽ ഭയമുണ്ടാക്കി. ഭയത്തിൽ നിന്ന് ന്യൂനപക്ഷത്തെ മുക്തരാക്കണം എന്നും മോദി പറഞ്ഞു. മന്ത്രിമാർ ആകുന്ന പട്ടികയിൽ നിങ്ങളിൽ പലരുടെയും പേരുകൾ ഉണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യും. അത് കേട്ട് ആരും സന്തോഷിക്കേണ്ട. അത് എല്ലാം നിങ്ങളെ വഴി തെറ്റിക്കുന്ന വാർത്തകൾ ആകാം.
മാധ്യമങ്ങൾ അവരുടെ താത്പര്യത്തിന് അനുസരിച്ച് വാർത്തകൾ നൽകുന്നു. അങ്ങനെയേ അതിനെ കാണാവൂ. നിങ്ങളുടെ പേര് സത്യപ്രതിജ്ഞ ചെയ്യേണ്ടവരുടെ പട്ടികയിൽ ഉണ്ടെങ്കിൽ പ്രധാന മന്ത്രിയുടെ ഓഫീസിൽ നിന്ന് ഫോൺ വരും. അങ്ങനെ ഫോൺ വന്നാൽ അത് സത്യമാണെന്ന് ഉറപ്പാക്കുക.ഫോൺ കോളിന്റെ നിജസ്ഥിതി ഉറപ്പ് വരുത്തണം എന്ന് പ്രധാനമന്ത്രി വീണ്ടും ഓർമിപ്പിച്ചു. പണ്ട് താൻ ആരെയോ തമാശയ്ക്ക് പറ്റിച്ച കഥയും അദ്ദേഹം ഉദാഹരണം ആയി പറഞ്ഞു. ജനപ്രതിനിധികൾക്ക് ഭേദഭാവം പാടില്ലെന്നും പിന്തുണച്ചവരെയും അല്ലാത്തവരെയും ഒപ്പം നിറുത്തണമെന്ന് ഭരണഘടന ഓർമ്മിപ്പിച്ച് മോദി പറഞ്ഞു.
”സേവനത്തേക്കാള്‍ വലിയ പ്രചോദനം ഇല്ല. നിങ്ങളുടെ നേതാവായി നിങ്ങളെന്നെ തെരഞ്ഞെടുത്തു. എന്നാല്‍ ഞാന്‍ നിങ്ങളിലൊരാളാണ്, നിങ്ങള്‍ക്ക് തുല്യമാണ്” – മോദി വ്യക്തമാക്കി.ഡൽഹി ഒരു പ്രത്യേക സ്ഥലം ആണ്. പുതിയ എം പി മാരെ സഹായിക്കാൻ പലരും വരും. ആദ്യമൊക്കെ ചെറിയ ചെറിയ സഹായങ്ങൾ ആകും ലഭിക്കുക. പിന്നെ വലിയ വലിയ സഹായങ്ങളിലേക്ക് കടക്കും. കുറച്ച് കഴിയുമ്പോൾ അവരെ ഒഴിവാക്കാൻ പോലും ആകാതെ വരും. അപ്പോഴേയ്‌ക്കും ചിലപ്പോൾ ചില കുഴികളിൽ ചാടിയേക്കുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഇപ്പോൾ തെരഞ്ഞെടുക്കപെടാത്ത ചിലർ അവരുടെ സെക്രട്ടറിമാരെ നിങ്ങളുടെ കൂടെ കൂട്ടാൻ നിർബന്ധിക്കും.
നിങ്ങൾ നിങ്ങൾക്ക് അറിയാവുന്ന ആൾക്കാരെ മാത്രമേ ഒപ്പം നിറുത്താവു. കഴിയുന്നതും സ്വന്തം മണ്ഡലത്തിൽ ഉള്ള ഏറ്റവും ചുരുങ്ങിയത് 10 – 15 വര്ഷങ്ങളായി പരിചയം ഉള്ളവരെ ഒപ്പം നിയമിക്കാവു.എം പി മാരോട് ഒക്കെ പ്രതികരണം തേടി മാധ്യമ പ്രവർത്തകർ വരും. പബ്ലിസിറ്റി നല്ലത് ആണെന്ന് കരുതി എന്തെങ്കിലും പറയും. പബ്ലിസിറ്റി നല്ലത് ആണെന്ന് കരുതി നടത്തുന്ന പ്രതികരണങ്ങൾ വിവാദം ആകും. അത് കൊണ്ട് നഷ്ടമേ ഉള്ളു. അത്തരം പ്രസ്താവനകൾ ഒഴിവാക്കണം. അതിനാൽ എല്ലാ കാര്യങ്ങളിലും ഉടൻ പ്രതികരണം നൽകണം എന്ന ആഗ്രഹം ഒഴിവാക്കണം. ഇനി പ്രതികരിക്കുക ആണെങ്കിൽ തന്നെ വസ്തുതകൾ പഠിച്ച ശേഷം മാത്രം പ്രതികരിക്കുക.
മാധ്യമ പ്രവർത്തകർ “ഓഫ് ദി റെക്കോർഡ്” പ്രതികരണം തേടി വരും. “ഓഫ് ദി റെക്കോർഡ്” എന്ന് ഒന്ന് ഇല്ല. ഇക്കാലത്ത് പല തരത്തിൽ ഉള്ള റെക്കോർഡിങ് മെഷിനുകൾ ഉണ്ട്. ഏതൊക്കെ ഘടിപ്പിച്ച് ആണ് ആരൊക്കെ വരുന്നത് എന്ന് അറിയില്ല എന്നും അദ്ദേഹം പറഞ്ഞു. വി ഐ പി സംസ്കാരം അവസാനിപ്പിക്കണം. അങ്ങനെ ഒന്ന് ആഗ്രഹിക്കരുത്. വിമാന താവളങ്ങളിലും മറ്റും ക്യു നിൽക്കാൻ തയ്യാർ ആകണം.നമ്മളെക്കാളുപരി ഈ രാജ്യത്തിന്‍റെ ഉയര്‍ച്ചയ്ക്കായാണ് ജനങ്ങള്‍ നമ്മളെ തെരഞ്ഞെടുത്തത്. ഭരണ വിരുദ്ധ വികാരത്തിന് പകരം ജനങ്ങള്‍ നമ്മളില്‍ വിശ്വാസമര്‍പ്പിച്ചു, അത് ഭരണാനുകൂല തരംഗമാണ്. കൂടുകക്ഷി രാഷ്ട്രീയത്തിൽ ഉറച്ച് മുന്നോട്ട് പോകും.
ദേശീയ താല്പര്യവും പ്രാദേശിക സ്വപ്നങ്ങളും ഒന്നിച്ചു നീങ്ങണമെന്നും മോദി വ്യക്തമാക്കി. പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തതിന് ശേഷം എല്ലാവര്‍ക്കും നന്ദി അറിയിക്കുകയും ചെയ്തു നരേന്ദ്രമോദി. എല്ലാ എന്‍ഡിഎ നേതാക്കളും, എന്‍ഡിഎയുടെ എല്ലാ ഘടകക്ഷികളും തന്നെ നേതാവായി തെരഞ്ഞെടുത്തു. ഇതില്‍ എല്ലാവരോടും തനിക്ക് കടപ്പാടുണ്ടെന്നും മോദി പറഞ്ഞു.
Post Your Comments