വിദേശത്ത് ജോലി ആഗ്രഹിക്കുന്നവർ വളരെ വിരളമാണ്. ഏറ്റവും നല്ല ശമ്പളം ഏത് മേഖലയില്‍ ലഭിക്കുമെന്ന് നോക്കിയാകും അധികപേരും ജോലിയും സ്ഥാപനവുമൊക്കെ തെരഞ്ഞെടുക്കുക. ഇതിനെ അടിസ്ഥാനമാക്കി പ്രമുഖ റിക്രൂട്ട്മെന്റ് കണ്‍സള്‍ട്ടിങ് സ്ഥാപനമായ റോബര്‍ട്ട് ഹാഫ് ഗൾഫ് രാജ്യമായ യുഎഇയില്‍ ഏറ്റവുമധികം ശമ്പളം വാങ്ങുന്ന 10 തൊഴില്‍ മേഖലകളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നു. സാങ്കേതിക വിദ്യയിലും തൊഴില്‍ സാഹചര്യങ്ങളിലുമുണ്ടായ മാറ്റങ്ങളുടെ പശ്ചാതലത്തിൽ ഈ വര്‍ഷത്തെ ശമ്പളമാണ് കണക്കാക്കിയിരിക്കുന്നത്.
1. മുതിര്‍ന്ന നിയമോപദേശകര്‍ ( ശമ്പളം : 61 ലക്ഷം മുതല്‍ 1.5 കോടി വരെ)
2. ഫിനാന്‍സ് മാനേജര്‍ (ശമ്പളം : 71 ലക്ഷം മുതല്‍ 1.1 കോടി വരെ)
3. ഫിനാന്‍ഷ്യല്‍ പ്ലാനിങ് അനലിസ്റ്റ് ( ശമ്പളം : 55 ലക്ഷം മുതല്‍ 85 ലക്ഷം വരെ)
4. മാനേജ്മെന്റ് അക്കൗണ്ടന്റ്(ശമ്പളം: 44 ലക്ഷം മുതല്‍ 81 ലക്ഷം വരെ)
5. നെറ്റ്‍വര്‍ക്ക് എഞ്ചിനീയര്‍( ശമ്പളം: 43 ലക്ഷം മുതല്‍ 72 ലക്ഷം വരെ)
6. ഐ.ടി പ്രൊജക്ട് മാനേജര്‍ ( ശമ്പളം: 49 ലക്ഷം മുതല്‍ 67 ലക്ഷം വരെ)
7. നിയമവിദഗ്ദര്‍ ( ശമ്പളം: 44 ലക്ഷം മുതല്‍ 63 ലക്ഷം വരെ)
8. കെപ്ലെയന്‍സ് ഓഫീസര്‍ – ഓഫ്ഷോര്‍, ഓണ്‍ഷോര്‍ ( ശമ്പളം: 40 ലക്ഷം മുതല്‍ 88 ലക്ഷം)
9. ഡെവലപ്പര്‍( ശമ്പളം: 36 ലക്ഷം മുതല്‍ 86 ലക്ഷം വരെ)
10.എക്സിക്യൂട്ടീവ് അസിസ്റ്റന്റ്, പേഴ്സണല്‍ അസിസ്റ്റന്റ് ( ശമ്പളം: 33 ലക്ഷം മുതല്‍ 67 ലക്ഷം വരെ)
Post Your Comments