Nattuvartha

ഇടിമിന്നലേറ്റ് കാലിത്തൊഴുത്തില്‍ നിന്ന പശു ചത്തു

ചിറക്കടവ് ഈസ്റ്റ്: ഇടിമിന്നലേറ്റ് കാലിത്തൊഴുത്തില്‍ നിന്ന പശു ചത്തു. ഗ്രാമദീപം കുഴിപ്പള്ളില്‍ ശശിധരന്‍ പിള്ള(ബാബു)യുടെ കറവപ്പശുവാണ് ഇടിമിന്നലേറ്റ് ചത്തത്. പത്തുലിറ്റര്‍ പാല്‍ കിട്ടുന്ന പശുവായിരുന്നു ഇത്. മറ്റൊരു പശുവിന് ഇടിമിന്നലില്‍ പരുക്കേല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ച വൈകീട്ട് കനത്ത മഴയ്‌ക്കൊപ്പമുണ്ടായ ശക്തമായ ഇടിമിന്നലേറ്റാണ് കാലിത്തൊഴുത്തില്‍ നിന്ന പശു ചത്തുവീണത്. വീട്ടുമുറ്റത്തെ തൊഴുത്തിലൊന്നില്‍ ശശിധരന്‍പിള്ള കറവയെടുക്കുന്നതിനിടെയാണ് തൊഴുത്തില്‍ ഇടിമിന്നലേറ്റ് പശുവീണത്. കാലില്‍ ഷൂ ധരിച്ചിരുന്നതുകൊണ്ട് ശശിധരന്‍പിള്ള പരിക്കുകളേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button