Latest NewsElection NewsKerala

കേരളത്തില്‍ എല്‍ഡിഎഫിനുണ്ടായ തിരിച്ചടി താല്‍ക്കാലികമെന്ന് മുഖ്യമന്ത്രി

ചില കാര്യങ്ങള്‍ പ്രചാരണ സമയത്ത് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല

തിരുവനനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍ഡിഎഫിനുണ്ടായ തിരിച്ചടി താല്‍ക്കാലികം മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരത്തിലൊരു പരാജയം പ്രതീക്ഷിച്ചിരുന്നില്ല. ഇത് സ്ഥായിയിയതാണെന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചില കാര്യങ്ങള്‍ പ്രചാരണ സമയത്ത് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. ലോക്‌സഭ തെരഞ്ഞെടുപ്പ് ആയതിനാല്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യാമെന്ന ചിന്ത വന്നു. ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്നും തോല്‍വി വിശദമായിട്ട് പരിശോധിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു. കൂടാതെ തന്റെ ശൈലിയില്‍ മാറ്റം വരുത്തില്ലെന്നും ഇപ്പോഴുള്ളത് തുടരുമെന്നും അദ്ദേഹം പറഞ്ഞു . ഈ ശൈലിയിലൂടെയാണ് ഈ സ്ഥാനത്ത് എത്തിയതെന്നും മുഖ്യമന്ത്രി.  ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം എല്‍ഡിഎഫില്‍ ഒരു ആഭ്യന്തര പ്രശ്‌നവും ഇല്ലെന്നും തെരഞ്ഞെടുപ്പിലുണ്ടായ തോല്‍വിയില്‍ മുഖ്യമന്ത്രി രാജി വയ്‌ക്കേണ്ടതില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. എ.കെ ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹം രാജി വച്ചത് കോണ്‍ഗ്രസിലുണ്ടായ ആഭ്യന്തര പ്രശ്‌നം മൂലമാണെന്നും കാനം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button