കണ്ണൂര്‍: വ്യോമാക്രമണത്തെ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ ശരിവച്ച് കരസേന മേധാവി ബിപിന്‍ റാവത്ത്. മഴമേഘങ്ങള്‍ വ്യോമാക്രമണ സമയത്ത് ഗുണകരമാകുമെന്ന മോദിയുടെ പ്രസ്താവനയാണ് അദ്ദേഹം ശരിവച്ചത്. ഈ പ്രസ്താവനെയെ തുടര്‍ന്ന് കടുത്ത പ്രധാനമന്ത്രിയെ പരിഹസിച്ച് നിരവധി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. എന്നാല്‍ മോദിയുടെ പ്രസ്താവനയെ ശരിവയ്ക്കുന്നതാണ് കരസേന മേധാവിയുടെ വെളിപ്പെടുത്തല്‍.
മേഘങ്ങള്‍ ഉണ്ടെങ്കില്‍ യുദ്ധ വിമനങ്ങള്‍ക്ക് ചില റഡാറുകളില്‍ നിന്ന് രക്ഷപ്പെടാനാകും. എന്നാല്‍ മേഘങ്ങള്‍ ഉള്ളപ്പോഴും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സംവിധാനമുള്ള റഡാറുകള്‍ ഉണ്ടെന്നും കരസേന മേധാവി വ്യക്തമാക്കി.
അതിര്‍ത്തിക്ക് അപ്പുറം ഇപ്പോഴും തീവ്രവാദികളെ പരിശീലിപ്പിക്കുന്ന ക്യാമ്പുകള്‍ ഉണ്ട്. ഇത് അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരും.സാങ്കേതിക മികവ് സൈന്യം തുടര്‍ച്ചയായി വര്‍ധിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും കരസേന മേധാവി കണ്ണൂരില്‍ പറഞ്ഞു.
Post Your Comments