Latest NewsIndia

നെഹ്റു കുടുംബം പതിറ്റാണ്ടുകൾ പ്രതിനിധീകരിച്ച അമേത്തി മണ്ഡലത്തിലെ രാഹുലിന്റെ തോൽവി കനത്ത പ്രഹരം: വോട്ടർമാർക്ക് പറയാനുള്ളത് ഇത്

തറവാട്ടു സ്വത്തായി തലമുറ കൈമാറി വന്നിട്ടും ഗാന്ധി കുടുംബം അമേഠിയെ സാമൂഹികവും, വിദ്യാഭ്യാസപരവും, സാമ്പത്തികവുമായി വികസിപ്പിക്കാതിരുന്നതിനു പിന്നിലെ കാരണവും മറ്റൊന്നല്ല. അങ്ങനെ സംഭവിച്ചാൽ, തെരഞ്ഞെടുപ്പുകളിൽ ആർക്കു വോട്ടുചെയ്യണം എന്ന തീരുമാനം അവർ ഹൃദയത്തിനു പകരം മനസ്സിന് വിടും

നെഹ്രുകുടുംബം 50 വര്ഷങ്ങളായി കയ്യടക്കി വെച്ചിരിക്കുന്ന മണ്ഡലമായിരുന്നു ഉത്തർപ്രദേശിലെ അമേത്തി.അമേത്തി ലോക്‌സഭാ മണ്ഡലം നിലവിൽ വന്നത് 1967 ആണ്. അമേത്തി പാർലമെന്റ് മണ്ഡലം എന്നത് 5 നിയമസഭാ മണ്ഡലങ്ങൾ കൂടിയത് ആണ്, തിലോയ് , സലോ, ജഗദിഷ്പൂർ, ഗൗരിഗഞ്ജ് , അമേത്തി. അതിനു ശേഷം 15 ലോക്‌സഭാ തെരഞ്ഞെടുപ്പുകൾ വന്നു. അതിൽ 13 തവണയും അമേത്തി കോൺഗ്രസിന്റെ ഒപ്പം നിന്നു. രണ്ടേ രണ്ടു തവണ അമേത്തി കോൺഗ്രസിനെ കൈവിട്ടതിനു വ്യക്തമായ കാരണങ്ങളുമുണ്ട്. ഒന്ന് ഇന്ദിര ഗാന്ധിയുടെ ജനാധിപത്യ ധ്വംസനം – അടിയന്തരാവസ്ഥക്ക് ശേഷം ഉള്ള 1977 ലെ തെരഞ്ഞെടുപ്പും പിന്നെ രാജീവ് ഗാന്ധിയുടെ മരണശേഷം നെഹ്‌റു കുടുംബം അമേത്തിയെ ദീർഘനാളായി കൈവിട്ട ശേഷം ഉള്ള 1998 ലും.

നെഹ്‌റു കുടുംബത്തിലെ നാല് തലമുറ അമേത്തിയിൽ നിന്നും ഇന്ത്യൻ പാർലമെന്റിൽ എത്തിയിട്ടുണ്ട് എങ്കിലും അമേത്തി മാറ്റമില്ലാതെ പട്ടിണിയും ദാരിദ്ര്യവും ആയി ഇന്നും വോട്ട് ചെയ്യാനായി എത്തുന്നു. പക്ഷെ കാര്യങ്ങൾ മാറി മറിഞ്ഞത് 2014 ഓടെ ആണ്. അതിനു മുന്നേ 2009 ലെ പാർലമെന്റ് തെരഞ്ഞടുപ്പിൽ ബിജെപി അമേത്തിയിൽ നേടിയത് 37000 വോട്ടാണ് എന്നറിയണം. എന്നാൽ തോൽവി ഉറപ്പിച്ചു കൊണ്ട് തന്നെ കോൺഗ്രസ് ഹോം ഗ്രൗണ്ടായ അമേത്തിയിലേക്ക് ബിജെപി നിയോഗിച്ചത് ബിജെപിയുടെ ഗർജ്ജിക്കുന്ന പെൺപുലി ആയ സ്‌മൃതി ഇറാനിയെ ആണ്. അന്ന് മോദി ആവശ്യപ്പെട്ടത് നിരാകരിച്ചു കൊണ്ട് സ്‌മൃതിക്ക് വേണമെങ്കിൽ ഏതെങ്കിലും സുരക്ഷിത മണ്ഡലം തെരെഞ്ഞെടുത്തു മത്സരിക്കാമായിരുന്നു.

എന്നാൽ വെല്ലുവിളി ഏറ്റെടുത്തു കൊണ്ട് രാഹുൽ ഗാന്ധി എന്ന കോൺഗ്രസ് പ്രസിഡന്റിന് എതിരെ കടുത്ത മത്സരം കാഴ്ച വച്ച് കൊണ്ട് 3 ലക്ഷത്തിൽ അധികം വോട്ടുകൾ നേടി സ്‌മൃതി ഇറാനി യുവരാജാവിനെ ഞെട്ടിച്ചു. കഥ അവിടെ കഴിഞ്ഞില്ല, തെരെഞ്ഞെടുപ്പ് കഴിയുന്നതോടെ നെഹ്‌റു കുടുംബം പതിവ് പോലെ അമേത്തിയിൽ നിന്ന് പൊടിയും തട്ടി സ്ഥലം വിട്ടു. ജയിച്ച സ്ഥാനാർഥി പോലും മണ്ഡലത്തിൽ എത്താറില്ല . എങ്കിലും സ്‌മൃതി ഇറാനി കഴിഞ്ഞ 5 വര്‍ഷം കൃത്യമായി അമേത്തിയിൽ ഉടനീളം യാത്ര ചെയ്തു കൊണ്ടേ ഇരുന്നു.ജനങ്ങളുടെ പ്രശ്ങ്ങൾ മനസ്സിലാക്കി അവരുടെ ദീദി ആയി, മണ്ഡലത്തിൽ തന്നെ സമയം ചിലവഴിച്ചു.

വികസനം തൊട്ടു തീണ്ടാത്ത അമേത്തിയിൽ സ്‌മൃതി ഇറാനി മോദിയുടെ കൈപിടിച്ച് വികസന പദ്ധതികൾ ഒന്നൊന്നായി കൊണ്ട് വന്നു. എന്റെ പെങ്ങൾ ആണ് നിങ്ങളുടെ അടുത്തേക്ക് ഓരോ തവണയും എന്നെ കൊണ്ട് വരുന്നത് എന്ന് മോദി ആവർത്തിച്ച് അമേത്തിയിലെ ജനങ്ങളോട് പറഞ്ഞു. അമേത്തി സദ്ഭരണം എന്തെന്ന് അറിഞ്ഞു, വികസനം എന്തെന്ന് അറിഞ്ഞു. നെഹ്‌റു കുടുംബത്തിൽ നിന്നല്ല സ്‌മൃതി ഇറാനി എന്ന ബിജെപി മന്ത്രിയിൽ നിന്ന്, അമേത്തിയുടെ ദീദിയിൽ നിന്ന്. 2017 ലെ ഉത്തർപ്രേദേശ് നിയമസഭാ തെരെഞ്ഞെടുപ്പിൽ ;തിലോ മണ്ഡലത്തിൽ നിന്നും ബിജെപിയുടെ മായങ്കേശ്വർ സിംഗിനെ ജനം വോട്ട് ചെയ്തു വിജയിപ്പിച്ചപ്പോൾ കോൺഗ്രസ് രണ്ടാം സ്ഥാനത്തു പോലും എത്തിയില്ല.

മോദി തരംഗം ആഞ്ഞടിച്ച 2014ല്‍ പതിവിന് വിപരീതമായി മികച്ച പോരാട്ടമാണ് അമേത്തിയില്‍ നടന്നത്. ബിജെപി പ്രശസ്ത സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനിയെയാണ് ഇവിടെ മത്സരിപ്പിച്ചത്. രാഹുല്‍ ഗാന്ധിക്ക് 4,08,651 വോട്ടാണ് ലഭിച്ചത്. സ്മൃതി ഇറാനിക്ക് 300,748 വോട്ടുകളാണ് ലഭിച്ചത്. ആംആദ്മി പാര്‍ട്ടിയുടെ പ്രശസ്ത സ്ഥാനാര്‍ത്ഥി കുമാര്‍ വിശ്വാസ് ഇവിടെ മത്സരിച്ചെങ്കിലും 25,527 വോട്ടുമായി നാലാം സ്ഥാനത്തെത്താനാണ് സാധിച്ചത്. ബിഎസ്പിയുടെ ധര്‍മേന്ദ്ര പ്രതാപ് സിംഗ് 57,716 വോട്ടുമായി മൂന്നാം സ്ഥാനത്തെത്തി. ബിഎസ്പിയുടെ സാന്നിധ്യം വോട്ടുകള്‍ ഭിന്നിക്കുന്നതിന് കാരണമായിരുന്നു. 1,07,903 വോട്ടിനായിരുന്നു രാഹുലിന്റെ വിജയം.

smriti

പക്ഷേ ഭൂരിപക്ഷത്തില്‍ വന്‍ ഇടിവാണ് രാഹുല്‍ നേരിട്ടത്.അമേത്തി മണ്ഡലം രൂപീകരിച്ചത് മുതല്‍ ഇത് കോണ്‍ഗ്രസിന് സ്വന്തമാണ്. വിദ്യാധര്‍ വാജ്‌പേയ് ആണ് അമേത്തിയില്‍ ആദ്യമായി ജയിക്കുന്നത്. 1967ലായിരുന്നു ജയം. 1977ല്‍ അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ജനതാ പാര്‍ട്ടിയുടെ രവീന്ദ്ര പ്രതാപ് സിംഗ് ഈ മണ്ഡലം കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുത്തു. 1980ല്‍ സഞ്ജയ് ഗാന്ധി ഈ മണ്ഡലത്തില്‍ വീണ്ടും കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചു. പിന്നീടാണ് രാജീവ് ഗാന്ധി അമേത്തിയില്‍ മത്സരിക്കുന്നത്. 1991 വരെ മണ്ഡലത്തില്‍ അദ്ദേഹം വിജയം തുടര്‍ന്നു. 1998ലാണ് സഞ്ജയ് സിംഗിലൂടെ ബിജെപി അമേത്തി പിടിക്കുന്നത്. ഒരിക്കല്‍ മാത്രമാണ് ബിജെപി ഇവിടെ വിജയിച്ചത്.

പിന്നീട് സോണിയാ ഗാന്ധി 1999ല്‍ കോണ്‍ഗ്രസിന് ജയം സമ്മാനിച്ചു. അതിന് ശേഷം മൂന്ന് തവണ ഇവിടെ നിന്ന് രാഹുല്‍ വിജയം നേടിക്കൊടുക്കുകയായിരുന്നു.ഒരു പാർലമെന്റ് തെരഞ്ഞെടുപ്പിൽ അമേഠിയിൽ നിന്നും കോൺഗ്രസ് കുടുംബത്തെ തോൽപ്പിക്കുക എന്നത് ഏറെക്കുറെ അസാധ്യമാണ്. കാരണം, അമേഠിക്കാർ കോൺഗ്രസിനെയും നെഹ്‌റു കുടുംബത്തെയും സൂക്ഷിക്കുന്നത് അവരുടെ ഹൃദയങ്ങളിലാണ്, മനസ്സുകളിലല്ല. എഴുതാനും വായിക്കാനുമറിയാത്ത ബഹുഭൂരിപക്ഷം വരുന്ന അമേഠിയിലെ വോട്ടർമാരും പത്രം വായിക്കാറില്ല. വളരെ പാവപ്പെട്ടവരായ അവരുടെ വീടുകളിൽ ടെലിവിഷനുകളില്ല, കേബിൾ കണക്ഷനുകളില്ല. സോഷ്യൽ മീഡിയയെപ്പറ്റി അവരൊന്നും കേട്ടിട്ടുതന്നെയില്ല.

തറവാട്ടു സ്വത്തായി തലമുറ കൈമാറി വന്നിട്ടും ഗാന്ധി കുടുംബം അമേഠിയെ സാമൂഹികവും, വിദ്യാഭ്യാസപരവും, സാമ്പത്തികവുമായി വികസിപ്പിക്കാതിരുന്നതിനു പിന്നിലെ കാരണവും മറ്റൊന്നല്ല.സ്വാതന്ത്ര്യം കിട്ടിയ അന്നു മുതൽ കോൺഗ്രസിനോടൊപ്പം നിന്നിട്ടും അമേത്തിയിൽ ഇന്നും നിലനിൽക്കുന്ന കടുത്ത ദാരിദ്ര്യമാണ്. അതിന്റെ പേരിലുള്ള ജനരോഷം ഇക്കുറി അമേഠിയുടെ ഗാന്ധിഭക്തിയുടെ കടയ്ക്കൽ കത്തിവെക്കുകയായിരുന്നു. 2009 – ൽ 71% ഉണ്ടായിരുന്ന രാഹുലിന്റെ വോട്ടുശതമാനം, 2014 ആയപ്പോഴേക്കും 47 ശതമാനമായി കുറഞ്ഞു. അതോടൊപ്പം 2017-ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പും ഒരു സുരക്ഷിത കുടുംബ മണ്ഡലം എന്ന അമേഠിയുടെ സ്ഥാനത്തിന് ഉലച്ചിലുണ്ടാക്കി.

തറവാട്ടു സ്വത്തായി തലമുറ കൈമാറി വന്നിട്ടും ഗാന്ധി കുടുംബം അമേഠിയെ സാമൂഹികവും, വിദ്യാഭ്യാസപരവും, സാമ്പത്തികവുമായി വികസിപ്പിക്കാതിരുന്നതിനു പിന്നിലെ കാരണവും മറ്റൊന്നല്ല. അങ്ങനെ സംഭവിച്ചാൽ, തെരഞ്ഞെടുപ്പുകളിൽ ആർക്കു വോട്ടുചെയ്യണം എന്ന തീരുമാനം അവർ ഹൃദയത്തിനു പകരം മനസ്സിന് വിടും. അതോടെ പിന്നെ പലവിധ വികസന വിഷയങ്ങളും ചർച്ചയാകും, തീരുമാനങ്ങളെ അവ സ്വാധീനിച്ചു തുടങ്ങും. വർഷങ്ങളായി കോൺഗ്രസിന് കിട്ടിക്കൊണ്ടിരിക്കുന്ന നിരുപാധിക പിന്തുണ അതോടെ വിവേചനബുദ്ധിയിൽ അധിഷ്ഠിതമാവും. അതാരാണ് ആഗ്രഹിക്കുന്നത്..? ഇവിടെയാണ് സ്‌മൃതി ഇറാനി വ്യത്യസ്തയായതും വികസന പ്രവർത്തനങ്ങളിൽ പങ്കാളിയായതും. ഇതോടെ വോട്ടർമാർ അവരുടെ ദീദിക്ക് വോട്ടു കൊടുത്തു വിജയിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button