തിരുവനന്തപുരം: കേരളത്തില്‍ ഇടത് മുന്നണി ഒരു സീറ്റില്‍ മാത്രം ഒതുങ്ങിയതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സെക്രട്ടേറിയറ്റിലെ കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ നോട്ടീസ്. ‘ചങ്കന്‍ ഭരണം കടക്കു പുറത്തെന്ന് വിധിയെഴുതിയവര്‍ക്ക് അഭിവാദ്യം’ അര്‍പ്പിച്ചാണ് മുഖ്യമന്ത്രിക്കെതിരെ ജീവനക്കാരുടെ സംഘടന നോട്ടീസ് ഇറക്കിയിരിക്കുന്നത്.
നേരത്തേ കണ്ണൂരിലെ സമാധാന ചര്‍ച്ചയുടെ ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ മാധ്യമ പ്രവര്‍ത്തകരോട് മുഖ്യമന്ത്രി പിണറായി വിജയന്‍ കടക്ക് പുറത്തെന്ന് പറഞ്ഞിരുന്നു. ഇത് ഏറെ വിവാദങ്ങള്‍ക്കും വഴിവെച്ചതാണ്. എന്നാല്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍എല്‍ഡിഎഫിനുണ്ടായ പരാജയം ഇടത് വിരുദ്ധതയുടെ ഭാഗമായിട്ടുള്ളതല്ലെന്ന് സിപിഎം നേതാവ് പി ജയരാജന്‍ പറഞ്ഞിരുന്നു.
ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചില്ല. ന്യൂനപക്ഷം വ്യാമോഹത്തില്‍ പെട്ടു. മോദി പേടിയില്‍ ന്യൂനപക്ഷങ്ങള്‍ വീണു പോയതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2014 ലെ തെരഞ്ഞെടുപ്പില്‍ 8 സീറ്റ് ലഭിച്ച ഇടത് മുന്നണിക്ക് ഇത്തവണ ലഭിച്ചത് ഒരു സീറ്റ് മാത്രമാണ്. ബാക്കി 19 സീറ്റിലും വിജയിച്ചത് യുഡിഎഫാണ്.
Post Your Comments