KeralaLatest News

പാട്ടു പാടി വോട്ടു നേടി ; ആലത്തൂരില്‍ രമ്യ തകര്‍ത്തത് ചില ചരിത്ര റെക്കോഡുകള്‍

ആലത്തൂര്‍ മണ്ഡലത്തില്‍ നിന്നും വന്‍ ഭൂരിപക്ഷത്തോടെ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ കേരളത്തിലെ പല റെക്കോര്‍ഡുകളും തകര്‍ത്തിരിക്കുകയാണ് രമ്യ ഹരിദാസ്. മണ്ഡലത്തില്‍ ആദ്യമായി വിജയം നേടിയ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് മണ്ഡല ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷവും സ്വന്തമാക്കാനായി.

സംസ്ഥാനത്തെ ഏറ്റവും വലിയ ഇടതു കോട്ടകളിലൊന്നായാണ് ആലത്തൂര്‍ ഇതു വരെ അറിയപ്പെട്ടിരുന്നത്. എന്നാല്‍, ഇന്നത് ചരിത്രം. പ്രചാരണത്തിന്റെ ആദ്യഘട്ടം മുതല്‍ എല്‍.ഡി.എഫിനൊപ്പമെത്താന്‍ രമ്യ ഹരിദാസിലൂടെ ആദ്യമായി യു.ഡി.എഫിനായി. പഴയ ഒറ്റപ്പാലം ലോകസഭാ മണ്ഡലത്തില്‍ നിന്നും കെ.ആര്‍ നാരായണന് ശേഷം ആലത്തൂരില്‍ ജയിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ആലത്തൂരിന്റെ ചരിത്രത്തിലെ റെക്കോര്‍ഡ് ഭൂരിപക്ഷമായ 1,58,968 വോട്ടുമായാണ് രമ്യയുടെ തിളക്കമാര്‍ന്ന വിജയം. ഇതിനപ്പുറം വേറെയുമുണ്ട് രമ്യ ഹരിദാസ് ഈ തെരഞ്ഞെടുപ്പിലൂടെ സ്വന്തമാക്കിയ റെക്കോര്‍ഡുകള്‍.

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിത എം.പിയെന്ന റെക്കോര്‍ഡ് ഇനി രമ്യക്ക് സ്വന്തം. സാവിത്രി ലക്ഷ്മണന് ശേഷം സംസ്ഥാനത്ത് നിന്നും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന രണ്ടാമത്തെ കോണ്‍ഗ്രസ് വനിതയായി രമ്യ ഹരിദാസ് മാറി. ഭാര്‍ഗ്ഗവി തങ്കപ്പന് ശേഷം ലോക്‌സഭയിലേക്ക് വിജയിക്കുന്ന രണ്ടാമത്തെ പട്ടികജാതി വനിതയെന്ന ബഹുമതിയും ഇനി രമ്യയുടേത്.  മികവാര്‍ന്ന വിജയത്തിലൂടെ റെക്കോര്‍ഡുകളുടെ പുതിയ താരമാവുകയാണ് രമ്യ.

shortlink

Related Articles

Post Your Comments

Related Articles


Back to top button