
ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്ന് മണിക്കൂറുകൾക്കുള്ളിൽ രാജി പ്രഖ്യാപനവുമായി മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ കൊച്ചു മകനും കർണാടക റവന്യൂ മന്ത്രി എച്ച്.ഡി രേവണ്ണയുടെ മകനുമായ പ്രജ്വൽ രേവണ്ണ. മുത്തച്ഛന് മത്സരിക്കാൻ വേണ്ടി രാജിവെക്കാൻ തയ്യാറാണെന്നാണ് പ്രജ്വൽ വ്യക്തമാക്കിയിരിക്കുന്നത്. വർഷങ്ങളായി ദേവഗൗഡ മത്സരിച്ചിരുന്ന ഹാസൻ സീറ്റിൽ ജനതാദൾ സെക്യുലർ സ്ഥാനാർത്ഥിയായി മത്സരിച്ചാണ് ഇത്തവണ പ്രജ്വൽ ജയിച്ചത്.
അതേ സമയം മണ്ഡലം മാറി ഇത്തവണ തുംകൂറിൽ മത്സരിച്ച ദേവഗൗഡ പരാജയപ്പെടുകയുമായിരുന്നു. 13,339 വോട്ടുകളുടെ വ്യത്യാസത്തിനാണ് ബിജെപി സ്ഥാനാർത്ഥി ജി.എസ് ബസവരാജിനോട് ദേവഗൗഡ പരാജയം ഏറ്റുവാങ്ങിയത്. ദേവഗൗഡയുടെ പരാജയം പാർട്ടിക്ക് വലിയ ക്ഷീണമായിരിക്കുന്ന സാഹചര്യത്തിലാണ് മുത്തച്ഛന് മത്സരിക്കാൻ വേണ്ടി രാജിവെക്കാൻ തയ്യാറാണെന്ന പ്രഖ്യാപനവുമായി പ്രജ്വൽ രംഗത്തെത്തിയിരിക്കുന്നത്.
Post Your Comments