KeralaLatest News

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് ഇന്ന് വീണ്ടും ഹൈക്കോടതിയില്‍

കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും. ഹര്‍ജിക്കാരനായ ബിജെപി നേതാവ് കെ സുരേന്ദ്രന്‍ കേസില്‍ നിന്നും പിന്മാറുകയാണെന്ന് നേരത്തേ കോടതിയെ അറിയിച്ചിരുന്നു.

കഴിഞ്ഞ നിയസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് മുസ്ലീം ലീഗിലെ പി ബി അബ്ദുല്‍ റസാഖിനോട് 89വോട്ടിന് പരാജയപ്പെട്ടതിന് പിന്നാലെയാണ് കെ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ നിയമനടപടി തുടങ്ങിയത്. ഹര്‍ജി പിന്‍വലിക്കുകയാണെന്ന് ഗസറ്റില്‍ പ്രസിദ്ധികരിക്കാന്‍ കോടതി സുരേന്ദ്രനോട് ആവശ്യപ്പെട്ടിരുന്നു. ഇതിലെ തുടര്‍ നടപടികളും ഇന്ന് കോടതിയെ അറിയിക്കും.

ഹൈക്കോടതി അനുകൂലമായൊരു തീരുമാനമെടുത്താല്‍ സംസ്ഥാനത്ത് അടുത്ത സെപ്റ്റംബര്‍ ഒക്ടടോബര്‍ മാസങ്ങളില്‍ നടക്കുന്ന മറ്റ് ഉപതെരഞ്ഞെടുപ്പുകളോടൊപ്പം മഞ്ചേശ്വരത്തും തെരഞ്ഞെടുപ്പ് നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button