മലപ്പുറം: പി.വി അന്‍വര്‍ എം.എല്‍.എ സ്ഥാനം രാജിവെക്കണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. പൊന്നാനിയില്‍ തോറ്റാല്‍ രാജിവെക്കുമെന്ന് പി.വി അന്‍വര്‍ പറഞ്ഞിരുന്നു. ആ വാക്ക് അന്‍വര്‍ പാലിക്കണമെന്നും ഇ.ടി പറഞ്ഞു.തോറ്റാല്‍ എം.എല്‍.എ സ്ഥാനം രാജിവെക്കുമെന്ന് അന്‍വര്‍ പ്രചാരണ സമയത്ത് മാദ്യമങ്ങളോട് പറഞ്ഞിരുന്നു. അതേസമയം കേരളമാകെ തോറ്റതുകൊണ്ട് രാജിവെക്കേണ്ട ധാര്‍മ്മിക ഉത്തരവാദിത്വം തനിക്കില്ലെന്നാണ് ഇ.ടിക്ക് പി.വി അന്‍വര്‍ നല്‍കിയ മറുപടി.
കൂടാതെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് അമേഠിയില്‍ ഉണ്ടായ കനത്ത തോല്‍വിയുമായി താരതമ്യം ചെയ്യുമ്പോള്‍ പെന്നാനിയിലെ തന്റെ തോല്‍വി നിസ്സാരമാണെന്ന് വിമര്‍ശകര്‍ ഇക്കാര്യം മനസിലാക്കണമെന്നും അദ്ദേഹം വ്യക്താമക്കിയിരുന്നു. നട്ടെല്ലു പണയം വെച്ച് താന്‍ വോട്ടിനായി വര്‍ഗീയ ശക്തികളുടെ പിന്നാലെ പോയിട്ടില്ലെന്നും അന്‍വര്‍ പറഞ്ഞു.
ആദ്യം മലപ്പുറത്തു മത്സരിക്കുന്നില്ലെന്നുറപ്പിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇ.ടി മുദമ്മദ് ബഷീര്‍ പാര്‍ട്ടിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് മത്സര രംഗത്തിറങ്ങിയത്. എന്നാല്‍ കഴിഞ്ഞ തവണത്തെ ഇരുപത്തി അയ്യായിരം വോട്ടിന്റെ ഭൂരിപക്ഷമോ അല്ലെങ്കില്‍ ചെറിയ വര്‍ദ്ധനവോ പ്രതീക്ഷിച്ച അദ്ദേഹത്തിന് ഒരു ലക്ഷത്തി തൊണ്ണൂറായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷമാണ് ഇത്തവണ ലഭിച്ചത്.
Post Your Comments