ഭുവനേശ്വര്‍ : അടുത്തിടെയാണ് താനൊരു സ്വവര്‍ഗാനുരാഗിയാണെന്ന് ഇന്ത്യന്‍ വനിതാ അത്ലറ്റ് ദ്യുതിചന്ദ് വെളിപ്പെടുത്തല്‍ നടത്തിയത്. ദ്യുതിയുടെ വെളിപ്പെടുത്തല്‍ വന്‍ വിവാദങ്ങള്‍ക്കാണ് വഴിതെളിച്ചത്. അതിനു പിന്നാലെയാണ് താരം തന്റെ കാമുകിയെ വിവാഹം കഴിക്കാന്‍ അനുമതി നേടി കോടതിയെ സമീപിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.
താരം നടത്തിയ വെളിപ്പെടുത്തലുകള്‍ വലിയ കോളിളക്കം തന്നെ സൃഷ്ടിച്ചിരുന്നു. ഇതിനെതിരെ ദ്യുതിയുടെ മാതാപിതാക്കള്‍ രംഗത്തു വരികയും ചെയ്തു. തുടര്‍ന്നാണ് വിവാഹം കഴിക്കാന്‍ നിയമാനുവാദം തേടാന്‍ ദ്യുതി തീരുമാനിച്ചത്. ഇന്ത്യയില്‍ സ്വവര്‍ഗ ലൈംഗികബന്ധം കുറ്റകരമല്ലെങ്കിലും സ്വവര്‍ഗ വിവാഹം അനുവദിച്ചിട്ടില്ല.
എന്നാല്‍ സഹോദരിയുടെ ഭീഷണി മൂലമാണ് സ്വവര്‍ഗബന്ധം വെളിപ്പെടുത്തിയതെന്നു ദ്യുതി ചന്ദ് പറയുകയുണ്ടായി. ഭുവനേശ്വറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. 25 ലക്ഷം രൂപ ആവശ്യപ്പെട്ടു സഹോദരി നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. പോലീസില്‍ പരാതിപ്പെട്ടിട്ടും ഭീഷണി തുടര്‍ന്നു.
ഈ സാഹചര്യത്തിലാണ് സ്വര്ഗബന്ധം വെളിപ്പെടുത്തിയത്. സ്വവര്‍ഗബന്ധമുള്ള കാര്യം പുറത്തുപറയാന്‍ അഭിമാനം മാത്രമേയുള്ളുവെന്നും, കുടുംബത്തിന്റെ ഭീഷണിയില്‍ താന്‍ വീഴില്ലെന്നും ദ്യുതി വ്യക്തമാക്കി.
Post Your Comments