ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്ല ബിജെപി ദേശീയ അധ്യക്ഷന്‍ അമിതാ ഷായുടെ സംഘടനാ മികവിനെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവും സി.ഡബ്യു.സി സ്ഥിരം ക്ഷണിതാവുമായ പി.സി ചാക്കോ. അമിത് ഷാ യുടെ സംഘടനാ പാടവത്തെ അംഗീകരിച്ചേ പറ്റൂ എന്ന് പി.സി ചാക്കോ പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കളുടേത് അലസമായ പ്രവര്‍ത്തന ശൈലി. അലസമായ ബൂത്തുകളെ വിജയിപ്പിക്കാവന് കഴിയില്ലെന്നും പി.സി ചാക്കോ പറഞ്ഞു. ജയിക്കാന്‍ കുറുക്കു വഴിയില്ല. അതിനായി കഠിനാധ്വാനം ചെയ്യണം. ഇപ്പോള്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ പാര്‍ട്ടിയെന്ന് പറയാന്‍ പറ്റാത്ത സ്ഥിതിയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വി ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയില്‍ എഐസിസി നേതൃയോഗം നാളെ ഡല്‍ഹിയില്‍ ചേരും. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് താന്‍ അധ്യക്ഷ പദവി രാജി വയ്ക്കാന്‍ തയ്യാറാണെന്ന് രാഹുല്‍ മുതിര്‍ന്ന നേതാക്കളെ അറിയിച്ചെന്നാണ് സൂചന.
Post Your Comments