Latest NewsElection 2019

എഐഡിഎംകെ ഉപതെരഞ്ഞെടുപ്പ് അട്ടിമറിക്കുമെന്ന് ആരോപണവുമായി സ്റ്റാലിൻ; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭയിലേക്കുള്ള 22 സീറ്റില്‍ ഉപതെരഞ്ഞെടുപ്പും നടക്കുന്ന തമിഴ്‌നാട്ടിൽ ഭരണം നിലനിര്‍ത്താന്‍ 10 സീറ്റുകളാണ് എഐഎഡിഎംകെയ്ക്ക് വേണ്ടത്. എന്നാല്‍ 9 സീറ്റുകളിലാണ് അവസാന ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ അവർക്ക് വിജയിക്കാനായത്. ബാക്കി 13 മണ്ഡലങ്ങളിലും ഡിഎംകെയാണ് ലീഡ് ചെയ്യുന്നത്.

എന്നാല്‍ കേവല ഭൂരിപക്ഷം കണ്ടെത്താൻ അണ്ണാഡിഎംകെ എന്ത് മാർഗവും ഉപയോഗിക്കുമെന്ന ആരോപണവുമായി ഡി എം കെ നേതാവ് സ്റ്റാലിൻ രംഗത്തെത്തി.

10 സീറ്റുകള്‍ നേടാനാകില്ലെന്ന് തീർച്ചപ്പെട്ടതോടെ ഡിഎംകെയ്ക്ക് ലീഡ് ഉള്ള ആറോളം മണ്ഡലങ്ങളിലെ ഫലം പുറത്തുവരുന്നത് തടയാന്‍ എഐഎഡിഎംകെ രഹസ്യനീക്കം നടത്തുന്നുവെന്നാണ് സ്റ്റാലിന്‍ ആരോപിക്കുന്നത്. ഇത്തരം പ്രവർത്തനങ്ങള്‍ ഉണ്ടാകുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സ്റ്റാലിന്‍ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയിട്ടുണ്ട്.

234 സീറ്റുകളുള്ള തമിഴ്‍നാട് നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് 118 സീറ്റുകൾ വേണം. അണ്ണാഡിഎംകെയ്ക്ക് തമിഴ്‍നാട് നിയമസഭയിൽ സ്പീക്കര്‍ അടക്കം ഇപ്പോൾ 114 എംഎൽഎമാരാണുള്ളത്.

ഡിഎംകെ സഖ്യത്തിന് 97 സീറ്റുകളുണ്ട്. 118 കിട്ടാൻ അവർക്ക് 21 സീറ്റുകൾ വേണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button