ന്യൂ ഡൽഹി: 2014 നേക്കാൾ സീറ്റ് എണ്ണം വർധിപ്പിച്ച ബിജെപിയും കോൺഗ്രസും അവരുടെ വോട്ട് വിഹിതത്തിലും വർദ്ധനവുണ്ടാക്കിയപ്പോൾ നഷ്ട്ടം സംഭവിച്ചത് ഇടതു പാർട്ടികൾക്കും പ്രാദേശിക കക്ഷികൾക്കുമാണ്. എൻ ഡി എ 45.1 ശതമാനമായും യു പി എ 29.8 ശതമാനമായും വോട്ട് വർധിപ്പിച്ചു. കഴിഞ്ഞ തവണത്തേക്കാൾ 6 .35 ആണ് എൻ ഡി എ യ്ക്കുണ്ടായ വർദ്ധനവെങ്കിൽ 3. 54 ശതമാനമാണ് യു പി എയ്ക്ക് വർധിച്ച വോട്ട്. എന്നാൽ ഈ വർദ്ധനവ് സീറ്റായി മാറ്റാൻ കോൺഗ്രസിനും സഖ്യ കക്ഷികൾക്കുമായില്ല.
കഴിഞ്ഞ തവണത്തെക്കാൾ 1.17 ശതമാനം കുറഞ്ഞു ഇടതു പാർട്ടികളുടെ രാജ്യത്തെ വോട്ട് ഷെയർ 3.38 ആയി മാറി. 6.75 ശതമാനം കുറഞ്ഞ് തങ്ങളുടെ വോട്ട് വിഹിതം 16.05 ശതമാനമായ പ്രാദേശിക കക്ഷികൾക്കാണ് ഈ തെരഞ്ഞെടുപ്പ് ഏറെ ക്ഷീണം ചെയ്തത്.
ഒരുപക്ഷെ ഫലം വരുമ്പോൾ ഈ പ്രാദേശിക കക്ഷികളുടെ നേതൃത്വത്തിൽ ഒരു സർക്കാർ അധികാരത്തിൽ വരുമെന്ന് വരെ പ്രതീക്ഷയുണ്ടായിരുന്നു രാഷ്ട്രീയ നിരീക്ഷകർക്ക്.
Post Your Comments