ന്യൂഡല്‍ഹി: രാജ്യം മുഴുവൻ പുതിയ ഭരണാധികാരികളെ കാത്തിരിക്കുമ്പോൾ പ്രതിപക്ഷം കരുനീക്കങ്ങൾ ശക്തമാക്കുകയാണ്. അതിനിടയിൽ പ്രതിപക്ഷ സഖ്യത്തിന് പുതിയ പേര് നല്കാന് തീരുമാനമായി. സെക്യുലര്‍ ഡെമോക്രാറ്റിക് ഫ്രണ്ട് (എസ്ഡിഎഫ്) എന്നാണ് സഖ്യത്തിന്റെ പുതിയ പേര്.
യുപിഎ ഘടകകക്ഷികള്‍ക്കൊപ്പം ആറ് പാര്‍ട്ടികള്‍ കൂടി ചേരുമെന്നാണ് വിവരം.
സാധ്യതകള്‍ തെളിയുന്ന മുറയ്ക്ക് എസ്ഡിഎഫ് എന്ന പേരില്‍ രാഷ്ട്രപതിയെ കാണുമെന്നും വിവരങ്ങള്‍ ഉണ്ട്. നവീന്‍ പട്നായികിനെയടക്കം ഒപ്പ നിര്‍ത്താനുള്ള ശ്രമത്തിലാണ് പ്രതിപക്ഷ നേതാക്കള്‍.
വിശാലപ്രതിപക്ഷത്തിൽ നിന്ന് അകലം പാലിച്ചിരുന്ന നവീൻ പട്‍നായികിന്‍റെ ബിജു ജനതാദൾ, കെ ചന്ദ്രശേഖർ റാവുവിന്‍റെ തെലങ്കാന രാഷ്ട്രസമിതി, ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസ് എന്നീ പാർട്ടികളുമായി ചർച്ച നടത്തുന്നത് എൻസിപി അധ്യക്ഷൻ ശരദ് പവാർ നേരിട്ടാണ്. അങ്ങനെ ഡല്‍ഹിയിൽ കോൺഗ്രസടക്കമുള്ള പ്രതിപക്ഷ കക്ഷികൾ ചർച്ചകൾ സജീവമാക്കുമ്പോൾ മുംബൈയിൽ നിന്ന് ചരടുവലിക്കുന്നത് ശരദ് പവാറാണ്.
Post Your Comments