ലണ്ടൻ: ലോകകപ്പിലെ നാലാം നമ്പർ ബാറ്റ്‌സ്മാനായി പരിഗണിക്കപ്പെടുമെന്നു കരുതിയിരുന്നെങ്കിലും അന്തിമ ഇലവനിൽ ഉൾപ്പെടാതിരുന്ന താരമാണ് അജിൻക്യ രഹാനെ. എന്നാൽ ഇംഗ്ലണ്ടിലെ പ്രസിദ്ധമായ കൗണ്ടി ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ആദ്യ മത്സരത്തിൽ തന്നെ സെഞ്ചുറി സ്വന്തമാക്കി. ഹാംഷെയറിനായി അരങ്ങേറിയ രഹാനെ നോട്ടിങ്ഹാംഷെയറിനെതിരെ രണ്ടാം ഇന്നിങ്‌സില്‍ 119 റണ്‍സ് നേടി പുറത്തായി.
ആദ്യ ഇന്നിങ്സില്‍ മൂന്നാമനായി ഇറങ്ങിയെങ്കിലും ര 10 റണ്‍സിന് പുറത്തായിരുന്നു.
ആദ്യ ഇന്നിങ്‌സില്‍ ഹാംഷെയര്‍ 310 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ് ആരംഭിച്ച നോട്ടിങ്ഹാം 239 റണ്‍സ് നേടി. രണ്ടാം ഇന്നിങ്‌സില്‍ ഹാംഷെയര്‍ ഒടുവിൽ വിവരം ലഭിക്കുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സ് നേടിയിട്ടുണ്ട്. 197 പന്തില്‍ 14 ഫോര്‍ ഉള്‍പ്പെടെയാണ് രഹാനെ സെഞ്ചുറി നേടിയത്. മാത്യൂ കാര്‍ട്ടറുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു രഹാനെ.
ഇന്ത്യൻ ടീമിൽ സ്ഥിരത പുലർത്തുന്ന നാലാം നമ്പർ ബാറ്റ്സ്മാനെ കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്ന് രഹാനയെ ഈ സ്ഥാനത്തേക്ക് ഉൾപ്പെടുത്തുമെന്ന് ഏറെപ്പേർ കരുതിയിരുന്നു. ഇംഗ്ലണ്ടിലെ പിച്ചുകളിൽ മികച്ച പ്രകടനം കാഴ്ച വെച്ച താരമാണ് രഹാനെ. ഈ ഐ പി എൽ സീസണിൽ ക്യാപ്റ്റൻ എന്ന നിലയിൽ പരാജയപ്പെട്ടെങ്കിലും ബാറ്റ്‌സ്മാൻ എന്ന നിലയിൽ മോശമല്ലാത്ത പ്രകടനം പുറത്തെടുത്തിരുന്നു.
എന്തായാലും ഇന്ത്യൻ ടീം നീലക്കുപ്പായത്തിൽ ഇംഗ്ലീഷ് പിച്ചിൽ കളിക്കാനിറങ്ങുമ്പോൾ വെള്ള ജേഴ്‌സിയിൽ രഹാനെയും ഇംഗ്ലണ്ടിൽ ഉണ്ടാകും.
Post Your Comments