Latest NewsIndia

തെരഞ്ഞെടുപ്പ് ഫലങ്ങള്‍ നരേന്ദ്ര മോദി വിരുദ്ധർക്ക് ഏറ്റ കനത്ത തിരിച്ചടി- അഡ്വ.പി.എസ് ശ്രീധരന്‍ പിള്ള

തിരുവനന്തപുരം• 17-ാം ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ജനവിധി നരേന്ദ്രമോദി നേതൃത്വം കൊടുക്കുന്ന ഭരണകൂടത്തിനുള്ള അംഗീകാരവും തുടര്‍ഭരണത്തിനുള്ള ജനങ്ങളുടെ അഭിലാഷവും ആണ് പ്രകടിപ്പിച്ചിട്ടുള്ളതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ് ശ്രീധരന്‍ പിള്ള.

28 പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് നരേന്ദ്രമോദിയെ തുടരാന്‍ അനുവദിക്കില്ലെന്ന മുഖ്യ അജണ്ടയുടെ അടിസ്ഥാനത്തില്‍ എല്ലാ അടവുകള്‍ പ്രയോഗിച്ചിട്ടും ഇന്ത്യയിലെ ജനങ്ങള്‍ കൂടുതല്‍ തിളക്കമാര്‍ന്ന വിജയമാണ് എന്‍.ഡി.എ യ്ക്കും നരേന്ദ്രമോദിക്കും നല്‍കിയിട്ടുള്ളത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ജനങ്ങളാല്‍ വലിച്ചെറിയപ്പെട്ട അവസ്ഥയില്‍ നിലംപരിഷമാക്കപ്പെട്ടിരിക്കയാണ്. കേരളവും തമിഴ്‌നാടും പഞ്ചാബും മാത്രമാണ് ഇതിന് അപവാദമായിട്ടുള്ളത്.

ഈ തിളക്കമാര്‍ന്ന വിജയം സടകുടഞ്ഞെഴുന്നേല്‍ക്കുന്ന ഭാരതത്തെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കാനുള്ള ജനകീയ മാന്‍ഡിഡേറ്റാണ്. നരേന്ദ്ര മോദിക്ക് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് എൻഡിഎ പ്രവർത്തകരോട് നാളെ ആഹ്ളാദ പ്രകടനങ്ങൾ നടത്താൻ എൻഡിഎ സംസ്ഥാന ഘടകം ആഹ്വാനം ചെയ്യുന്നതായും പിള്ള കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button