KeralaNews

കേരളത്തിലെ പൊലീസുകാര്‍ക്ക് മതിയായ സൗകര്യം ഒരുക്കിയില്ലെന്ന് പിണറായി വിജയന്‍

 

കൊച്ചി: തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി ഇതര സംസ്ഥാനങ്ങളില്‍ ജോലിക്ക് പോയ കേരള പോലീസുകാര്‍ക്ക് മതിയായ സൗകര്യങ്ങളൊരുക്കുന്നതില്‍ അപാകത വരുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പു ഡ്യൂട്ടിക്ക് ഇതര സംസ്ഥാനങ്ങളില്‍ നിയോഗിക്കപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മടക്കയാത്രയിലടക്കം മതിയായ സൗകര്യങ്ങള്‍ ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനും സി.ആര്‍.പി.എഫും തയ്യാറാകണം. ബീഹാറില്‍ ഡ്യൂട്ടിക്ക് പോയ പോലീസുകാര്‍ക്ക് ജനറല്‍ കംപാര്‍ട്ട്മെന്റിലാണ് സംസ്ഥാനത്തേക്ക് തിരികെ എത്തേണ്ടി വന്നതെന്നും മുഖ്യമന്ത്രി ഫെയിസ്ബുക്കില്‍ കുറിച്ചു.

ബിഹാറില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട കേരളത്തില്‍ നിന്നുള്ള പോലീസുകാര്‍ക്ക് ദുരിതപൂര്‍ണ്ണമായ സാഹചര്യത്തിലാണ് മടങ്ങേണ്ടിവന്നത് എന്ന റിപ്പോര്‍ട്ട് ലഭിച്ചിരുന്നുവെന്നും ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും സി.ആര്‍.പി.എഫും ഉചിതമായ തീരുമാനം എടുക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരുടെ അഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ അവരെ സര്‍വ്വീസിന് നിയോഗിക്കുന്നവര്‍ക്ക് ചുമതലയുണ്ട്. ഇത് ചിലപ്പോഴെങ്കിലും പാലിക്കപ്പെടുന്നില്ല എന്നത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം.

തെരഞ്ഞെടുപ്പു ഡ്യൂട്ടിക്ക് ഇതര സംസ്ഥാനങ്ങളില്‍ നിയോഗിക്കപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മടക്കയാത്രയിലടക്കം മതിയായ സൗകര്യങ്ങള്‍ ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനും സി.ആര്‍.പി.എഫും തയ്യാറാകണം. ബിഹാറില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട കേരളത്തില്‍ നിന്നുള്ള പോലീസുകാര്‍ക്ക് ദുരിതപൂര്‍ണ്ണമായ സാഹചര്യത്തിലാണ് മടങ്ങേണ്ടിവന്നത് എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ ആവശ്യമുന്നയിക്കുന്നത്. ഉദ്യോഗസ്ഥരുടെ അഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ അവരെ സര്‍വ്വീസിന് നിയോഗിക്കുന്നവര്‍ക്ക് ചുമതലയുണ്ട്. ഇത് ചിലപ്പോഴെങ്കിലും പാലിക്കപ്പെടുന്നില്ല എന്നത് നിര്‍ഭാഗ്യകരമാണ്.

ബിഹാറില്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പോലീസുകാര്‍ക്ക് മടങ്ങിവരാന്‍ ബര്‍ത്തോ സീറ്റോ ഉണ്ടായില്ല. ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ ഇതര യാത്രക്കാര്‍ക്കിടയില്‍ തിങ്ങിഞെരുങ്ങി യാത്ര ചെയ്യേണ്ട സ്ഥിതിയായിരുന്നു. വിശ്രമരഹിതമായ ജോലിക്ക് തൊട്ടുപിന്നാലെയാണ് ഈ ദുരിതം അവര്‍ക്ക് അനുഭവിക്കേണ്ടിവന്നത്. ലക്ഷദ്വീപിലെ ഡ്യൂട്ടിക്കു പിന്നാലെയാണ് ഇവരില്‍ പലരും ബിഹാറിലേയ്ക്ക് പോയത്.

ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ ഇവരുടെ യാത്രയ്ക്ക് തീവണ്ടിയില്‍ പ്രത്യേക ബോഗി അനുവദിക്കേണ്ടതാണ്. അതുണ്ടായില്ലെന്ന് മാത്രമല്ല, കുറച്ച് സ്ലീപ്പര്‍ ബര്‍ത്തുപോലും ഇവര്‍ക്കായി നീക്കിവയ്ക്കാന്‍ അധികാരികള്‍ തയ്യാറായില്ല. ഇതേക്കുറിച്ച് അന്വേഷിക്കണം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികളുണ്ടാകണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button