തിരുവനന്തപുരം: ഇരുപത് ലോക്സഭാ മണ്ഡലങ്ങളിൽ 19 ലും ജയിച്ച് ചരിത്രം കുറിച്ചിരിക്കുകയാണ് കേരളത്തിലെ കോൺഗ്രസ്. രാജ്യത്താകെ തകർന്നു വീണെങ്കിലും കേരളത്തിൽ ലഭിച്ച ഈ വലിയ വിജയം ദേശിയ രാഷ്ട്രീയത്തിൽ കേരളം ഘടകത്തെ കൂടുതൽ പ്രസക്തമാക്കും. വിജയിച്ച 19 ൽ 9 ലും ഭൂരിപക്ഷം ഒരു ലക്ഷത്തിനു മുകളിലാണെന്നതാണ് ഈ വിജയം കോൺഗ്രസിന് ഇരട്ടി മധുരം നൽകുന്നത്.
ചാലക്കുടി, കോട്ടയം, ഇടുക്കി, എറണാകുളം , കൊല്ലം, വയനാട്, മലപ്പുറം, പൊന്നാനി, ആലത്തൂർ മണ്ഡലങ്ങളിലാണ് യുഡിഎഫ് ഭൂരിപക്ഷം ഒരു ലക്ഷം കവിഞ്ഞത്.
സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നൽകി പാർട്ടി അധ്യക്ഷനെ വിജയിപ്പിക്കാനും കേരളത്തിലെ കോൺഗ്രസിനായി. 410284 കടന്നിരിക്കുകയാണ് വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം.
നിയമ സഭ തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം നിർജീവമായ അവസ്ഥയിലായിരുന്നു പാർട്ടി. ശക്തമായ പ്രതിപക്ഷമാകാനോ സംസ്ഥാന രാഷ്ട്രീയത്തിൽ നിർണായക ഇടപെടലുകൾ നടത്താനോ അവർക്ക് കഴിഞ്ഞിരുന്നില്ല. അത് കൊണ്ട് തന്നെ ഈ വിജയം അവർക്ക് പകരുന്ന ആത്മ വിശ്വാസം വലുതാണ്.
Post Your Comments