ലണ്ടന്‍: ക്രിക്കറ്റ് ലോകകപ്പില്‍ ഇത്തവണയും ശ്രദ്ധിക്കേണ്ട ഒരു താരം ക്രിസ് ഗെയ്ല് എന്ന കൂറ്റനടിക്കാരൻ തന്നെയാണ്. 39 വയസ്സ് പിന്നിട്ട ഗെയ്ല്‍ ഇംഗ്ലണ്ടിനെതിരെ അവസാനം കളിച്ച ഏകദിന പരമ്പരയില്‍ മികച്ച ഫോമിലായിരുന്നു. നാല് മത്സരങ്ങളില്‍ 424 റണ്‍സാണ് ഗെയ്ല്‍ അടിച്ച് കൂട്ടയത്. ലോകകപ്പിലും താരം ഇതേ പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് ക്രിക്കറ് ആരാധകരുടെ പ്രതീക്ഷ.
കരിയറിലെ അവസാന ലോകകപ്പാണ് ജയിലിന്റേത്. സാധാരണ 35 വയസ്സ് പിന്നിടുമ്പോളെക്കും പരുക്കിന്റെ പിടിയിലായോ ഫോമ നഷ്ട്ടപ്പെട്ട കാളി വസാനിപ്പിക്കുന്നവരാണ് മിക്കവാറും. എന്നാൽ ഗെയ്ൽ ഈ കാര്യത്തിൽ ഒരു അതികായൻ തന്നെയാണ്. പ്രായം തളർത്താത്ത പോരാട്ട വീര്യമാണ് അദ്ദേഹത്തിന്റേത്. ഇത്തവണ യുവ ബൗളര്‍മാരെ നേരിടുന്ന ത്രില്ലിലാണ് ഗെയ്ൽ. തനിക്കെതിരെ പന്തെറിയാന്‍ പല ബൗളര്‍മാര്‍ക്കും ഭയമാണന്നാണ് ഗെയ്ല്‍ പറയുന്നത്. ‘ബൗളര്‍മാര്‍ക്ക് അറിയാം അവര്‍ പന്തെറിയുന്നത് ലോകത്തെ ഏറ്റവും അപകടകാരിയ ബാറ്റ്‌സ്മാനെതിരെയാണെന്ന്. എന്നാല്‍ അവര്‍ ആരും ആ സത്യം ക്യാമറയ്ക്ക് മുന്നില്‍ തുറന്ന് സമ്മതിക്കാന്‍ പോകുന്നില്ല. ക്യാമറ ഓഫ് ചെയ്ത ശേഷം അവരോട് ചോദിക്കൂ. അവര്‍ പറയും നിലവില്‍ ലോകത്തെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍ ഗെയ്‌ലാണെന്ന്.’ ഗെയ്ൽ കൂട്ടിച്ചേർത്തു.
യുവ ബൗളര്‍മാർക്ക് നേരെ ബാറ്റ് ചെയ്യുന്നത് താൻ ആസ്വദിക്കുന്നുവെന്നും ഗെയ്ല്‍ പറഞ്ഞു. ചില സമയത്ത് എനിക്ക് തോന്നാറുണ്ട് ഞാന്‍ ആത്മവിശ്വാസത്തിന്റെ നെറുകയിലാണെന്ന്. എന്നാല്‍ ലോകകപ്പ് പോലെ ഒരു ടൂര്‍ണമെന്റില്‍ പലതും ശ്രദ്ധിക്കേണ്ടതുണ്ട്. ലോകകപ്പ് നേടുന്നതിനാണ് പ്രാഥമിക പരിഗണനയെന്നും വിന്‍ഡീസ് ഓപ്പണര്‍ പറഞ്ഞു.
Post Your Comments