തിരുവനന്തപുരം : തെരഞ്ഞെടുപ്പുകളിൽ ഇതുവരെ തോൽവി ഏറ്റുവാങ്ങാത്ത രാഷ്ട്രീയ പ്രവർത്തകനായിരുന്നു സി ദിവാകരൻ. എന്നാൽ ഇപ്പോൾ തിരുവനന്തപുരത്ത് തോറ്റു എന്ന് മാത്രമല്ല മൂനാം സ്ഥാനത്ത് ഫിനിഷ് ചെയ്യേണ്ടി വന്ന നാണക്കേടിലാണ് ഇദ്ദേഹം.
കഴിഞ്ഞ തവണത്തെ പേമെന്‍റ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതിന്‍റെ പേര് ദോഷം തീര്‍ക്കാനാണ് ഇടത് മുന്നണി ഇത്തവണ സി ദിവാകരനെ ഇറക്കിയത്. ഇടത് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി മുഖ്യമന്ത്രി നേരിട്ട് പ്രചാരണത്തിന്‍റെ ചുക്കാൻ ഏറ്റെടുത്തിട്ടും സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു എന്ന് മാത്രമല്ല മൂന്ന് ശതമാനം വോട്ടും കുറഞ്ഞു ഇത്തവണ എൽഡിഎഫിന്.
ശക്തമായ ത്രികോണമൽസരമെന്ന പ്രതീതി ജനപ്പിച്ച മൽസരത്തിൽ ശശിതരൂറിനു പ്രതീക്ഷിക്കാത്ത ഭൂരിപക്ഷമാണ് ലഭിച്ചത്. ഗ്രാമീണ മേഖലയിലെ പാറശ്ശാല, കോവളം, നെയ്യാറ്റിൻകര മണ്ഡലങ്ങളിൽ ഇത്തവണ യുഡിഎഫിന് വൻലീഡാണ് കിട്ടിയത്. ന്യൂനപക്ഷസമുദായങ്ങൾ പൂർണ്ണമായും തരൂരിന് ഒപ്പം അണിനിരന്നതോടെ ഗ്രാമീണ മേഖലയിൽ കുമ്മനം സി ദിവാകരനും പിന്നിൽ മൂന്നാം സ്ഥാനത്തായി.
ഇത്തവണ കിട്ടിയ വോട്ടുകൾ കഴിഞ്ഞ തവത്തെ 32 ശതമാനത്തിന് അടുത്ത് എത്തി എന്ന് മാത്രമാണ് ബിജെപിക്ക് ആശ്വാസിക്കാനുള്ളത്. ഇടതുമുന്നണിക്കു പക്ഷെ കഴിഞ്ഞ തവണത്തേക്കാൾ മൂന്ന് ശതമാനം വോട്ട് ഇത്തവണ കുറവുമാണ്. ഇടത് വോട്ടുകൾ എങ്ങനെ ചോർന്നുവെന്നുള്ള പരിശോധന വരും ദിവസങ്ങളിൽ എൽഡിഎഫ് ക്യാംപുകളിൽ നടക്കാതിരിക്കില്ല
Post Your Comments