Latest NewsKerala

ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ വിജയത്തിന് മെയ് 13 മുതല്‍ 20 വരെ വന്‍ പൂജ നടത്തി : കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷി :രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് ജ്യോത്സ്യ പ്രവചനം

തിരുവനന്തപുരം: ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ വിജയത്തിന് മെയ് 13 മുതല്‍ 20 വരെ വന്‍ പൂജ നടത്തി. കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷിയാകുമെന്നും
രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് ജ്യോത്സ്യ പ്രവചനം. ജോത്സ്യന്‍ സജീവന്‍ സ്വാമിയാണ് എക്‌സിറ്റ് പോളുകളെയും തള്ളി തന്റെ പ്രവചനത്തില്‍ ഉറച്ചുനില്‍ക്കുന്ത്. . കോണ്‍ഗ്രസ് വലിയ ഒറ്റകക്ഷിയാകും, രാഹുല്‍ പ്രധാനമന്ത്രിയാകും, അല്ലാത്ത പക്ഷം പ്രാണത്യാഗം ചെയ്യുമെന്നും സജീവന്‍ വ്യക്തമാക്കി. തിരുവനന്തപുരത്ത് വിളിച്ച് ചേര്‍ത്ത പത്രസമ്മേളനത്തിലാണ് സജീവന്‍ പ്രവചനം നടത്തിയത്.

രാഹുല്‍ സഖ്യകക്ഷികളുമായി എല്ലാ ചര്‍ച്ചയും നടത്തിയതാണ്. രാഹുല്‍ പ്രധാനമന്ത്രിയാകാനാണ് എല്ലാ സാധ്യതയും. കോണ്‍ഗ്രസിന്റെ വിജയത്തിനായി മെയ് 13 മുതല്‍ 20 വരെ പൂജ നടത്തിയിരുന്നു. പൂജ ഫലിച്ചില്ലെങ്കില്‍ അത് പരാജയമാണ്, പൂജ നടത്തിയ ആള്‍ പ്രാണത്യാഗം ചെയ്യണമെന്നാണ് ആചാരം.തെരഞ്ഞെടുപ്പ് ശരിയായ രീതിയില്‍ നടന്നാല്‍ രാഹുല്‍ തന്നെ അധികാരത്തില്‍ വരുമെന്നും ജ്യോത്സ്യന്‍ പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button