Latest NewsKerala

തറക്കല്ലിളക്കിയത് ശബരിമലയോ; ഇടതിന് ഇതിലും വലിയ തിരിച്ചടികള്‍ ഉണ്ടായിട്ടുണ്ടെന്ന് മന്ത്രി ബാലന്‍

തിരുവനന്തപുരം: ന്യൂനപക്ഷ ഏകീകരണം യുഡിഎഫിനെ തുണച്ചുവെന്ന് നിയമമന്ത്രി എ കെ ബാലന്‍. ദേശീയ തലത്തില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിനെ കഴിയു എന്നുള്ളത് കൊണ്ടാണ് കേരളത്തില്‍ ജനങ്ങള്‍ യുഡിഎഫിന് വോട്ട് ചെയ്തത്. ഇതിലും വലിയ തിരിച്ചടി ഇടതു പക്ഷത്തിന് ഉണ്ടായിട്ടുണ്ടെന്നും ബാലന്‍ വ്യക്തമാക്കി. ശബരിമല വിഷയം തിരിച്ചടി ആയോ എന്നത് പരിശോധിച്ച് പറയാമെന്ന് എ കെ ബാലന്‍ പറഞ്ഞു.

അതേസമയം കേരളത്തില്‍ മതേതര വോട്ടെടുപ്പല്ല നടന്നതെന്ന് മന്ത്രി ജി സുധാകരന്‍ വ്യക്തമാക്കി. മതപരവും ജാതീയവുമായ ചിഹ്നങ്ങള്‍ ഉപയോഗിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവസരം കൊടുത്തുവെന്നും അതൊന്നും അനുവദിക്കാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വന്തം മണ്ഡലമായ ധര്‍മ്മടത്ത് പോലും ഇടതുപക്ഷത്തിന് വിജയം കൈവരിക്കാനായില്ല. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം , ശബരിമല സ്ത്രീ പ്രവേശന വിഷയവും ഇടതുപക്ഷത്തിന്റെ വിജയത്തെ സ്വാധീനിച്ചു  എന്നാണ് സൂചന. വോട്ടെണ്ണി അഞ്ച് മണിക്കൂര്‍ പിന്നിടുമ്പോള്‍ എല്‍ഡിഎഫിന് കനത്ത തിരിച്ചടിയാണ് നേരിടുന്നതെന്ന് വ്യക്തമായി.

50 ശതമാനം വേട്ടുകള്‍ എണ്ണി തീര്‍ന്നപ്പോള്‍ 19 – 1 എന്ന നിലയിലാണ് യുഡിഎഫ്- എല്‍ഡിഎഫ് ലീഡ് നില. ആലപ്പുഴയില്‍ മാത്രമാണ് യുഡിഎഫിന് മുന്നേറാനായത്. ബാക്കി 19 മണ്ഡലങ്ങളിലും വലിയ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ മുമ്പിലെത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button