NattuvarthaLatest News

വ്യാപാരസ്ഥാപനത്തിൽ അതിക്രമിച്ചുകയറി ജീവനക്കാരെ മർദ്ദിച്ച 4പേർ അറസ്റ്റിൽ

ഒളിവിൽപ്പോയ പ്രതികളെ ആറ്റിങ്ങൽ പോലീസ് പിടികൂടുകയായിരുന്നു

ആറ്റിങ്ങൽ: വ്യാപാരസ്ഥാപനത്തിൽ അതിക്രമിച്ചുകയറി മർദ്ദനം, സൂര്യാടെക് എന്ന വ്യാപാരസ്ഥാപനത്തിൽ അതിക്രമിച്ചുകയറി ജീവനക്കാരെ ആക്രമിച്ച സംഭവത്തിൽ നാലുപേർ പോലീസിന്റെ പിടിയിലായി . കീഴാറ്റിങ്ങൽ മുള്ളിയൻകാവ് തോപ്പുവിളവീട്ടിൽ അരുൺ എസ്.കുറുപ്പ് (34), രാമച്ചംവിള മുല്ലശ്ശേരിവിളവീട്ടിൽ രാജേഷ് (31), രാമച്ചംവിള മുല്ലശ്ശേരിവിളവീട്ടിൽ സജു(31), കീഴാറ്റിങ്ങൽ ശാസ്താംവിള കോട്ടവിളവീട്ടിൽ നന്ദു (25) എന്നിവരാണ് പിടിയിലായത്.

കൂടാതെ സൂര്യാടെക്കിലെ ജീവനക്കാരനായ പൂവമ്പാറ വിളയിൽ ദേവീക്ഷേത്രത്തിനുസമീപം വിളയിൽവീട്ടിൽ അജയിയെയാ(21)ണ് പ്രതികൾ മർദിച്ചത് . പ്രതികൾ സ്ഥാപനത്തിനുമുന്നിൽനിന്ന് അസഭ്യം വിളിച്ചത് തടഞ്ഞതാണ് പ്രകോപനത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിനുശേഷം ഒളിവിൽപ്പോയ പ്രതികളെ ആറ്റിങ്ങൽ പോലീസ് പിടികൂടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button