വാട്ട്സ് ആപ്പ് ഉപയോഗിക്കണമെങ്കിൽ മൊബൈൽ നമ്പർ കൂടിയേ തീരു എന്നതായിരുന്നു അവസ്ഥ. എന്നാൽ ഇപ്പോൾ മൊബൈൽ നമ്പർ ഇല്ലാതെയും ലാൻഡ് ലൈൻ നമ്പർ ഉപയോഗിച്ച് നിങ്ങൾക്ക് ഈ ഇൻസ്റ്റന്റ് മെസ്സേജ് സർവീസ് ആപ്പ് ഉപയോഗിക്കാം. എന്നാൽ സാധാരണ വാട്ട്സ് ആപ്പ് ആപ്ലിക്കേഷൻ അല്ല മറിച്ച് ബിസിനസ് അക്കൗണ്ടുകൾക്കാണ് ഈ പ്രയോജനം ലഭിക്കുക.
നിങ്ങളുടെ മൊബൈൽ നമ്പർ രഹസ്യമായി വെച്ച് കൊണ്ട് തന്നെ ലാൻഡ് ലൈൻ നമ്പർ ഉപയോഗിച്ച് എങ്ങനെയാണ് വാട്ടസ്ആപ് ഉപയോഗിക്കുകയെന്നു നോക്കാം. ഇതിനായി വാട്ട്സ് ആപ്പിന്റെ ബിസിനസ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുകയാണ് ആദ്യം വേണ്ടത്..
ശേഷം, ആപ്പ് ഓപ്പൺ ചെയ്യുമ്പോൾ ഒ ടി പി രജിസ്ട്രേഷന് വേണ്ടി ഒരു ഫോൺ നമ്പർ ചോദിക്കും.
നിങ്ങളുടെ ലാൻഡ് ലൈൻ നമ്പറിന്റെ ആദ്യം കാണുന്ന 0 ഒഴിവാക്കി പകരം അവിടെ ഇന്ത്യൻ കോഡ് ആയ +91 ചേർത്ത് ഈ നമ്പർ രജിസ്റ്റർ ചെയ്യുക.
ഇതിനു ശേഷം വാട്ട്സ് ആപ്പ് നിങ്ങൾക്കൊരു ഒ ടി പി നമ്പർ അയക്കും. ലാൻഡ് ലൈൻ നമ്പറായതിനാൽ ഈ എസ് എം എസ് നിങ്ങൾക്ക് ലഭിക്കുകയില്ല, അത് കൊണ്ട് ഒ ടി പി സന്ദേശ സമയം എക്‌സ്പയർ ആയതിനു ശേഷം ഒടിപി രജിസ്ട്രേഷന് വേണ്ടിയുള്ള കാൾ മീ ഓപ്ഷൻ തെരഞ്ഞെടുക്കുക.
ഫോൺ കാളിലൂടെ ലഭിക്കുന്ന ഒ ടി പി സന്ദേശം രെജിസ്റ്റർ ചെയ്താൽ നിങ്ങൾക്ക് വാട്ട്സ് ആപ്പ് ബിസിനസ്സ് അക്കൗണ്ട് ഉപയോഗിച്ച് തുടങ്ങാം.
സ്വകാര്യതയ്ക്ക് ഏറെ ഗുണകരമാണ് വാട്ട്സ് ആപ്പിന്റെ ഈ പുതിയ രീതി.
Post Your Comments