ന്യൂഡൽഹി: വിവിപാറ്റുകൾ ആദ്യം എണ്ണില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനത്തില്‍ വിമര്‍ശനവുമായി കോൺഗ്രസ് രംഗത്ത്. സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് ഓരോ നിയോജക മണ്ഡലത്തിലെയും 5 വിവിപാറ്റ് എണ്ണണം എന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നത്.
എന്നാല്‍ വിവി പാറ്റ് ആദ്യം എണ്ണണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ കാരണം വ്യക്തമാക്കുന്നില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
പ്രതിപക്ഷത്തിൻറെ ആവശ്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ എന്നാൽ ബിജെപിയുടെ ഇലക്ട്രോണിക് വിക്ടറി മിഷിനാണോയെന്ന് കോൺഗ്രസ് നേതാക്കള്‍ പരിഹസിച്ചു. മോദിക്കും അമിത് ഷായ്ക്കും ഒരു നീതിയും സാധാരണക്കാർക്ക് മറ്റൊരു നീതിയും എന്ന നിലപാട് ആണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
വിശ്വാസ്യത ഉറപ്പാക്കാൻ കമ്മീഷൻ ആവശ്യം അംഗീകരിക്കണമായിരുന്നുവെന്നും ആവശ്യം തള്ളിയതിൽ പോലും കമ്മീഷനിൽ ഭിന്നത ഉണ്ടോ എന്നറിയില്ലെന്നും കോണ്‍ഗ്രസ് കൂട്ടിച്ചേര്‍ത്തു.
എന്നാൽ വിഷയത്തിൽ കമ്മീഷൻ തീരുമാനത്തിന് എതിരെസുപ്രീംകോടതിയെ സമീപിക്കില്ലന്നു പ്രതിപക്ഷം അറിയിച്ചു. അവസാന നിമിഷം കോടതിയെ സമീപിക്കാൻ ഉദ്ദേശിക്കുന്നില്ല ,ജനങ്ങളുടെ കോടതി വിധി നാളെ വരുമെന്നും കോണ്‍ഗ്രസ് നേതാക്കൾ
Post Your Comments