കൊച്ചി: ഫിഷറീസ് കമ്മീഷണർക്ക് ഹൈക്കോടതിയുടെ വിമർശനം. വിദേശ ട്രോളറുകളുടെ ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുമ്പോഴാണ് കോടതി കമ്മീഷണറെ വിമർശിച്ചത്. വിദേശ ട്രോളറുകളുടെ ഉപയോഗം വഴി വൻതോതിലുള്ള സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നതെന്ന് ആരോപിച്ച് കൊല്ലം സ്വദേശി നല്‍കിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
ഫിഷറീസ് കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി മുമ്പ് സൂചിപ്പിച്ചിരുന്നു. എന്നാൽ റിപ്പോർട്ട് സമർപ്പിക്കാത്തതിൽ കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി ഹർജിക്കാരൻ വീണ്ടും കോടതിയെ സമീപിച്ചിരുന്നു. മാർച്ച് 31 ന് മുമ്പ് റിപ്പോർട്ട് ഫയൽ ചെയ്യാൻ ആവശ്യപ്പെട്ടതല്ലേയെന്ന് ചോദിച്ച കോടതി കാരണം വ്യക്തമാക്കണമെന്ന് ഫിഷറിസ് കമ്മീഷണറോട് ആവശ്യപ്പെട്ടു.
കാർഷിക മന്ത്രാലയത്തിലെ ഫിഷറീസ് വികസന കമ്മീഷണർ പോൾ പാണ്ഡ്യൻ ഹൈക്കോടതിയിൽ ഹാജരായി. വകുപ്പുകൾ ഏകോപിപ്പിച്ച് റിപ്പോർട്ട് തയ്യാറാകുന്നതിൽ കാലതാമസം നേരിട്ടുവെന്ന് അദ്ദേഹം കോടതിയെ അറിയിക്കുകയും മാപ്പ് പറയുകയും ചെയ്തു. ശനിയാഴ്ച വീണ്ടും കേസ് പരിഗണിക്കുന്നുണ്ട്.
Post Your Comments