കോട്ടയം: കോട്ടയം നാഗമ്പടത്തെ പഴയപാലം വീണ്ടും പൊളിക്കാനൊരുങ്ങുന്നു.നിയന്ത്രിത സ്ഫോടനത്തിലൂടെയാണ് പാലം തകർക്കുന്നത്. മെയ് 25 ന് പാലം പൊളിക്കാൻ തീരുമാനിച്ചതോടെ ട്രെയിൻ ഗതാഗതം തടസപ്പെടും റെയില്‍വെ വ്യക്തമാക്കി. ശനിയാഴ്ച കോട്ടയം വഴി പോകേണ്ട ദീര്‍ഘദൂര ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ച് വിടാനാണ് തീരുമാനം.
കഴിഞ്ഞ മാസം നാഗമ്പടത്തെ പഴയപാലം നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കാനുള്ള ശ്രമം തല്‍ക്കാലികമായി ഉപേക്ഷിച്ചിരുന്നു. ചെറുസ്ഫോടക വസ്തുകള്‍ ഉപയോഗിച്ച് നിയന്ത്രിത സ്ഫോടനത്തിലൂടെ പാലം തകര്‍ക്കാനുള്ള രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് ശ്രമം ഉപേക്ഷിച്ചത്.
Post Your Comments